രാജസ്ഥാൻ: നീറ്റ് എൻട്രൻസ് പരിശീലനത്തിന് തയ്യാറെടുക്കുന്ന 19 കാരിയായ വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ. രാജസ്ഥാനിലെ കോട്ടയിൽ നീറ്റ് എൻട്രൻസിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥിനിയാണ് തൂങ്ങിമരിച്ചത്. ലക്നൗ സ്വദേശിയായ സൗമ്യയാണ് ജീവനൊടുക്കിയത്. മൃതദേഹം പോസ്റ്റുമാർട്ടത്തിനായി കൈമാറിയിട്ടുണ്ട്. സൗമ്യയുടെ ബന്ധുക്കൾ എത്തിയതിനുശേഷം മാത്രമേ പോസ്റ്റുമാർട്ടം നടപടികൾ ആരംഭിക്കുകയുള്ളൂ.
രാജ്യത്തെ ഏറ്റവും മികച്ച നീറ്റ് പരിശീലന കേന്ദ്രമെന്നറിയപ്പെടുന്ന കോട്ടയിലെ ഈ വർഷത്തെ എട്ടാമത്തെ ആത്മഹത്യയാണിത്. രണ്ട് ദിവസത്തിനിടയിലെ രണ്ടാമത്തെ മരണവും. ഏപ്രിൽ 25ന് ഉറൂസ്ഖാൻ എന്ന ഇരുപതുകാരനായ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ചിരുന്നു. ഉത്തർപ്രദേശിലെ കനൂജ് സ്വദേശിയായിരുന്നു ഉറൂസ് ഖാൻ. കഴിഞ്ഞ വർഷം നീറ്റിന് പരിശീലിക്കുന്ന 29 വിദ്യാർത്ഥികളാണ് കോട്ടയിൽ ജീവനൊടുക്കിയിട്ടുള്ളത്.
Post Your Comments