KeralaLatest NewsNews

സിദ്ധാർത്ഥിന്റെ മരണം: സിബിഐ അന്വേഷണം ഉടൻ, രേഖകൾ കൈമാറി സംസ്ഥാന സർക്കാർ

സ്പെഷ്യൽ ഡിവൈഎസ്പി ശ്രീകാന്ത് നേരിട്ടെത്തിയാണ് കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് രേഖകൾ സമർപ്പിച്ചത്

ന്യൂഡൽഹി: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട രേഖകൾ കൈമാറി സംസ്ഥാന സർക്കാർ. സിബിഐ അന്വേഷണം നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് രേഖകൾ കൈമാറിയിരിക്കുന്നത്. സ്പെഷ്യൽ ഡിവൈഎസ്പി ശ്രീകാന്ത് നേരിട്ടെത്തിയാണ് കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് രേഖകൾ സമർപ്പിച്ചത്. ഇതിനോടൊപ്പം പെർഫോമ, എഫ്ഐആറിന്റെ പരിഭാഷപ്പെടുത്തിയ കോപ്പി തുടങ്ങിയവയും കൈമാറിയിട്ടുണ്ട്. സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് കൈമാറിക്കൊണ്ട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നാൽ, രേഖകൾ സിബിഐക്ക് കൈമാറാത്തത് വലിയ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയത്.

ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണ് രേഖകൾ സിബിഐ കൈമാറുന്നതിൽ കാലതാമസം നേരിടാൻ കാരണമെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് രേഖകൾ വൈകുന്നത് വൈകിപ്പിച്ച വകുപ്പിലെ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ശുപാർശ നൽകിയിട്ടുണ്ട്. ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, സെക്ഷൻ ഓഫീസർ, അസിസ്റ്റന്റ് എന്നിവരെയാണ് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. പെർഫോമ റിപ്പോർട്ട് വൈകിപ്പിച്ചത് ഇവരുടെ വീഴ്ച കൊണ്ടാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് സസ്പെൻഡ് ചെയ്യുക എന്ന തീരുമാനത്തിലേക്കെത്തിയത്.

Also Read: ഛത്തീസ്ഗഡിൽ ഭീകരരും സുരക്ഷാ സേനയും ഏറ്റുമുട്ടി; 6 ഭീകരർ കൊല്ലപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button