Latest NewsSaudi ArabiaNewsGulf

സൗദി അറേബ്യ ആദ്യമായി മിസ് യൂണിവേഴ്സ് മത്സരത്തിന്

റിയാദ്: ആദ്യമായി മിസ് യൂണിവേഴ്സ് മത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങി സൗദി അറേബ്യ. രാജ്യത്തെ പ്രതിനിധീകരിച്ച് റൂമി അല്‍ഖഹ്താനി (27) ആണ് പങ്കെടുക്കുന്നത്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇതിനെ പിന്തുണച്ചതോടെയാണ് യാഥാസ്ഥിതിക നിലപാടില്‍ സൗദി മാറ്റം വരുത്തിയതെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

Read Also: ഈസ്റ്റർ മുട്ടകൾ; ചരിത്രവും പ്രാധാന്യവും അറിയാം

‘മിസ് യൂണിവേഴ്സ് 2024 മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. മത്സരത്തില്‍ സൗദി അറേബ്യയുടെ അരങ്ങേറ്റമാണിത്.’-ഇന്‍സ്റ്റാഗ്രാമില്‍ റൂമി അല്‍ഖഹ്താനി കുറിച്ചു.

ലോക സംസ്‌കാരങ്ങളെ കുറിച്ച് പഠിക്കുന്നതിനൊപ്പം സൗദിയുടെ സംസ്‌കാരവും പൈതൃകവും ലോകത്തെ പരിചയപ്പെടുത്താനുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും റൂമി പറയുന്നു.

മിസ് സൗദി അറേബ്യ കിരീടത്തിന് പുറമേ മിസ് മിഡില്‍ ഈസ്റ്റ് (സൗദി അറേബ്യ), മിസ് അറബ് വേള്‍ഡ് പീസ് 2021, മിസ് വുമണ്‍ (സൗദി അറേബ്യ) എന്നീ കിരീടങ്ങളും റൂമി നേടിയിട്ടുണ്ട്. മലേഷ്യയില്‍ നടന്ന മിസ് ആന്റ് മിസിസ് ഗ്ലോബല്‍ ഏഷ്യനിലും അവര്‍ പങ്കെടുത്തിരുന്നു.

റിയാദ് സ്വദേശിയായ റൂമി സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇന്‍സ്റ്റഗ്രാമില്‍ 10 ലക്ഷം പേരാണ് റൂമിയെ പിന്തുടരുന്നത്. സെപ്റ്റംബറില്‍ മെക്സിക്കോയിലാണ് മിസ് യൂണിവേഴ്സ് മത്സരം നടക്കുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button