KeralaLatest NewsIndia

ആലത്തൂർ സ്ഥാനാർത്ഥി ടി എൻ സരസുവിനെ ഫോണില്‍ വിളിച്ച് നരേന്ദ്ര മോദി: സഹകരണ ബാങ്കുകളിലെ ക്രമക്കേട് ചർച്ചയായി

പാലക്കാട്: ആലത്തൂരിലെ എൻഡിഎ സ്ഥാനാർത്ഥി ടി എൻ സരസുവായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ സഹകരണ മേഖലയിലെ പ്രശ്നങ്ങൾ അടക്കം പ്രധാനമന്ത്രിയുമായുള്ള സംഭാഷണത്തില്‍ ചർച്ചയായി. സിപിഐഎം ഭരിക്കുന്ന ബാങ്കുകളിൽ പ്രശ്നമുണ്ട്. പാവപ്പെട്ടവർ നിക്ഷേപിച്ച പണം കൊള്ളയടിക്കുകയാണെന്നും നിക്ഷേപകർക്ക് പണം തിരികെ ലഭിക്കുന്നില്ലെന്നും ടി എൻ സരസു പ്രധാനമന്ത്രിയെ അറിയിച്ചു.

എൻഡിഎ വനിതാ സ്ഥാനാർത്ഥികളെ ഫോണിൽ വിളിച്ച് തിരഞ്ഞെടുപ്പ് വിവരങ്ങൾ അന്വേഷിക്കുന്നതിന്റെ ഭാ​ഗമായാണ് ടി എൻ ‌‌സരസുവുമായി മോദി സംസാരിച്ചത്.ജനങ്ങളുടെ പ്രശ്‌നങ്ങൾ നിങ്ങൾ ഏറ്റെടുക്കുന്നതിൽ സന്തോഷമുണ്ടെന്ന് മോദി മറുപടി നൽകി. സഹകരണ മേഖലയിലെ പ്രശ്നങ്ങളിൽ കുറ്റക്കാർക്ക് എതിരെ കർശന നടപടി ഉണ്ടാകുമെന്നും മോദി പറഞ്ഞു.

പാവപ്പെട്ടവർക്ക് നീതി ലഭിക്കും. ഇഡി കണ്ട് കെട്ടിയ വസ്തുക്കളിൽ നിന്ന് ബന്ധപ്പെട്ട വ്യക്തികൾക്ക് പണം തിരികെ നൽകാൻ നടപടി സ്വീകരിക്കുമെന്നും മോദി ഉറപ്പ് നൽകി. പാലക്കാട് വിക്ടോറിയ കോളേജിൽ എസ്എഫ്ഐ പ്രവർത്തകർ കുഴിമാടം ഒരുക്കി യാത്രയയപ്പ് നൽകിയ പ്രിൻസിപ്പൽ ആണ് ടി എൻ സരസു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button