ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ പണം ആര്‍ക്ക് കിട്ടിയെന്ന് നാളെ കോടതിയില്‍ വെളിപ്പെടുത്തുമെന്ന് അരവിന്ദ് കെജ്രിവാള്‍. ഇക്കാര്യത്തിലെ തെളിവ് കോടതിക്ക് നല്‍കുമെന്നും ഭാര്യ സുനിതയ്ക്ക് നല്‍കിയ സന്ദേശത്തിലൂടെ കെജ്രിവാള്‍ വ്യക്തമാക്കി.
Read Also: ‘വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കും’ പ്രകടനപത്രിയിൽ വേറിട്ട വാഗ്ദാനവുമായി ഈ പാർട്ടി
ഇഡി പറയുന്ന അഴിമതി കഥയുടെ സത്യം നാളെ വിചാരണക്കോടതിയില്‍ വെളിപ്പെടുത്തും, പണം ആര്‍ക്ക് പോയെന്ന് തെളിവുകള്‍ സഹിതം കോടതിയെ അറിയിക്കുമെന്നുമാണ് കെജ്രിവാള്‍ ഭാര്യ സുനിതക്ക് നല്‍കിയ സന്ദേശം. കെജ്രിവാളിന്റെ അഭാവത്തില്‍ ഡല്‍ഹിയുടെ ചുമതല സുനിത ഏറ്റെടുക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ വരുന്നതിനിടെയാണ് വാര്‍ത്താസമ്മേളനം നടന്നിരിക്കുന്നത്.
വിചാരണക്കോടതിയില്‍ നാളെ കെജ്രിവാളിനെ ഹാജരാക്കാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.
Post Your Comments