റായ്പൂർ: ഛത്തീസ്ഗഡിൽ സുരക്ഷാ സേനയും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ബിലാസ്പൂരിൽ വച്ചാണ് ഏറ്റുമുട്ടൽ നടന്നത്. സംഭവത്തിൽ 6 കമ്മ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാ സേന വധിച്ചു. കൊല്ലപ്പെട്ടവരിൽ ഒരു വനിതാ പ്രവർത്തകയും ഉണ്ട്. ബസഗുഡ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ചികുർബട്ടി, പുസ്ബക്ക എന്നീ ഗ്രാമങ്ങളുടെ സമീപത്തുള്ള വനമേഖലയിൽ വെച്ചാണ് ഏറ്റുമുട്ടൽ നടന്നത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് തിരച്ചിൽ ഊർജ്ജിതമാക്കിയത്. ജില്ലാ റിസർവ് ഗാർഡും, സിആർപിഎഫും, കോബ്ര യൂണിറ്റും സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്. ഇന്ന് പുലർച്ചെ മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയത്. കമ്മ്യൂണിസ്റ്റ് ഭീകരരുമായി നിരന്തരം ഏറ്റുമുട്ടൽ നടക്കുന്ന മേഖലയാണ് ബിലാസ്പൂർ. കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. ഇതിനെ തുടർന്ന് ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്.
Also Read: കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ട പഠനം: മാറ്റത്തിന് നിഷ്‌കര്‍ഷിക്കും- ചാൻസലർ മല്ലിക സാരാഭായി
Leave a Comment