തിരുവനന്തപുരം: സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ വിഷയം അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖര്‍ മുഖ്യമന്ത്രിക്ക് തുറന്ന കത്തയച്ചു. റാങ്ക് ലിസ്റ്റ് കാലാവധി കഴിയുന്നതിന് മുന്‍പു തന്നെ നിയമനം നടത്താന്‍ തയ്യാറാകണമെന്നാണ് അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടത്.
2019ല്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനപ്രകാരം സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേയ്ക്ക് അപേക്ഷിക്കുകയും തുടര്‍ന്ന് 2021ല്‍ പ്രാഥമിക പരീക്ഷയും 2022ല്‍ മുഖ്യപരീക്ഷയും ശാരീരിക ക്ഷമത പരീക്ഷയും വിജയിച്ച് പി.എസ്.സി നിയമനത്തിനായി കാത്തിരിക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖര്‍ മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ പറയുന്നു. അവരുടെ റാങ്ക്‌ലിസ്റ്റിന്റെ കാലാവധി ഏപ്രില്‍ 12ന് അവസാനിക്കുമെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
റാങ്ക്‌ലിസ്റ്റ് കാലാവധി കഴിയുന്നതിന് മുമ്പ് തന്നെ ഈ ഉദ്യോഗാര്‍ത്ഥികളുടെ നിയമനം ഉറപ്പാക്കിക്കൊണ്ട് പ്രശ്‌നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.
Post Your Comments