Latest NewsKeralaNews

ജസ്ന തിരോധാനക്കേസ് ഇന്ന് വീണ്ടും കോടതി പരിഗണിക്കും; സിബിഐ വിശദീകരണം നിർണായകം

ജസ്നയുടെ തിരോധാനത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്ന് സിബിഐ അറിയിച്ചു

തിരുവനന്തപുരം: ജസ്ന തിരോധാനക്കേസിൽ സിബിഐ സമർപ്പിച്ച റിപ്പോർട്ടിനെതിരെ ജസ്നയുടെ അച്ഛൻ നൽകിയ ഹർജി ഇന്ന് കോടതി പരിഗണിക്കും. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടാണ് അച്ഛൻ ഹർജി സമർപ്പിച്ചിരിക്കുന്നത്. അതേസമയം, കോടതി സിബിഐക്ക് അനുവദിച്ച രണ്ടാഴ്ച സമയപരിധിയും ഇന്ന് അവസാനിക്കുന്നതാണ്. തിരുവനന്തപുരം സിജെഎം കോടതിയാണ് ഹർജി പരിഗണിക്കുക.

സിബിഐ നൽകുന്ന വിശദീകരണം നിർണായകമാകും. ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും സിബിഐ അന്വേഷിച്ചിട്ടില്ലെന്നാണ് ഹർജി ചൂണ്ടിക്കാട്ടുന്നത്. കൂടാതെ, ജസ്നയെ കാണാതായ സ്ഥലത്തെക്കുറിച്ചോ ജസ്നയുടെ സുഹൃത്തിനെ കുറിച്ചോ സിബിഐ വിശദമായ അന്വേഷണം നടത്തിയിട്ടില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. അതേസമയം, ജസ്നയുടെ തിരോധാനത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്ന് സിബിഐ അറിയിച്ചു. ജസ്ന മരിച്ചെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് സിബിഐ സമാപിച്ച ക്ലോസിംഗ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

Also Read: വണ്ടി സ്റ്റാർട്ടാക്കാൻ താക്കോൽ പോലും വേണ്ട! മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ബൈക്ക് മോഷണക്കേസ് പ്രതി ചാടിപ്പോയതിങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button