ന്യൂഡൽഹി: മദ്യനയ കേസിൽ അറസ്റ്റിലായ ഭാരത് രാഷ്ട്ര സമിതി നേതാവ് കെ.കവിതയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഡൽഹി ഹൈക്കോടതിയാണ് ഉത്തരവിറക്കിയത്. ഏപ്രിൽ 9 വരെ കെ.കവിത ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്നതാണ്. മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് കവിതയെ മാർച്ച് പതിനഞ്ചിനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. തെലങ്കാന മുൻ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ മകളാണ് കെ.കവിത.
കഴിഞ്ഞാഴ്ച അഞ്ച് ദിവസത്തേക്ക് കൂടി കെ.കവിതയെ ഇഡി കസ്റ്റഡിയിൽ വിട്ടിരുന്നു. ഇഡി കസ്റ്റഡി അവസാനിച്ച സാഹചര്യത്തിലാണ് കോടതിയുടെ നടപടി. അതേസമയം, കവിതയുടെ അഭിഭാഷകൻ ഇടക്കാല ജാമ്യം തേടിയിരുന്നു. ബിആർഎസ് നേതാവിന് അമ്മ എന്ന നിലയിൽ കടമകൾ നിറവേറ്റതുണ്ടെന്നും, പ്രായപൂർത്തിയാക്കാത്ത കുട്ടിക്ക് പരീക്ഷയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ജാമ്യം തേടിയത്. കെ.കവിത സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷ ഡൽഹി വിചാരണ കോടതി ഏപ്രിൽ ഒന്നിന് പരിഗണിക്കുന്നതാണ്.
Also Read: ഫോറസ്റ്റ് സ്റ്റേഷനിലെ കഞ്ചാവ് കൃഷി, ഉദ്യോഗസ്ഥര്‍ അറിഞ്ഞിരുന്നു എന്നതിനുള്ള തെളിവായി ഫോണ്‍ സംഭാഷണം
Post Your Comments