Latest NewsKeralaNews

അനസ് പെരുമ്പാവൂര്‍ സ്വന്തം സംഘത്തിലെ 3 പേരെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന ആരോപണവുമായി വിശ്വസ്തന്‍ ഔറംഗസീബ്

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ അനസ് പെരുമ്പാവൂര്‍ സ്വന്തം സംഘത്തിലെ മൂന്ന് പേരെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന ആരോപണവുമായി അനസിന്റെ വിശ്വസ്തന്‍ ഔറംഗസീബ്. ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അനസ് മൂന്ന് തോക്കുകള്‍ കൈവശപ്പെടുത്തിയത് ഒറീസയില്‍ നിന്നാണെന്നും ഔറംഗസീബ് വെളിപ്പെടുത്തി. കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ അനസിനെ പിടികൂടാന്‍ പൊലീസ് വലവിരിക്കുന്നതിനിടയിലാണ് കൂട്ടാളിയുടെ വെളിപ്പെടുത്തല്‍.

Read Also: ഇൻഡിഗോയ്ക്ക് നേരെ പരാതി പ്രവാഹം! യാത്ര കഴിഞ്ഞിറങ്ങിയപ്പോൾ ലഭിച്ചത് തകർന്ന ലഗേജ്

കൊച്ചി നഗരത്തിലെ കുപ്രസിദ്ധ ഗണ്ടാത്തലവനാണ് അനസ് പെരുമ്പാവൂര്‍. ഒന്‍പത് വര്‍ഷമായി അനസിന്റെ സന്തത സഹചാരിയാണ് ഔറംഗസീബ്. അനസ് വിദേശത്തേക്ക് കടന്നതോടെയാണ് ഔറംഗസീബിന്റെ രംഗപ്രവേശം. കൂട്ടത്തിലെ മൂന്ന് പേരെ കൊലപ്പെടുത്താന്‍ അനസ് ക്വട്ടേഷന്‍ നല്‍കിയെന്നാണ് പ്രധാന ആരോപണം.

സംസ്ഥാനത്ത് വിവിധ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് സ്വര്‍ണ്ണം പൊട്ടിക്കുന്നതിലെ മുഖ്യകണ്ണിയായ ഔറംഗസീബ്, കൊലപാതകം ഉള്‍പ്പടെ 32 കേസുകളില്‍ പ്രതിയാണ്. അനസിന്റെ ഗുണ്ടാപ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിച്ച ഔറംഗസീബിനെതിരെ പൊലീസ് കാപ്പ ചുമത്തിയിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button