Latest NewsKeralaNews

സംസ്ഥാനത്ത് ഒൻപതാം ക്ലാസ് വരെ ഓൾ പാസ് തുടരും, പരീക്ഷാ മൂല്യനിർണയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനം

മൂല്യനിർണയത്തിൽ 30 ശതമാനം മാർക്ക് നേടാൻ കഴിയാത്ത കുട്ടികളുടെ പ്രത്യേക പട്ടിക തയ്യാറാക്കുന്നതാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെ ഓൾ പാസ് തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ്. മുഴുവൻ വിദ്യാർത്ഥികളെയും ജയിപ്പിക്കുമെങ്കിലും മൂല്യനിർണയം കൂടുതൽ കർശനമാക്കാനാണ് തീരുമാനം. ഓൾ പാസ് സംവിധാനം ഉള്ളതിനാൽ പേപ്പർ നോക്കുന്നതിൽ അധ്യാപകർ ലാഘവബുദ്ധി കാണിക്കുന്നുണ്ടെന്ന ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് നടപടി. അതിനാൽ, ഇത്തവണ മൂല്യനിർണയം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതാണ്.

മൂല്യനിർണയത്തിൽ 30 ശതമാനം മാർക്ക് നേടാൻ കഴിയാത്ത കുട്ടികളുടെ പ്രത്യേക പട്ടിക തയ്യാറാക്കുന്നതാണ്. തുടർന്ന് ഈ കുട്ടികളുടെ പഠനനിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള സൗകര്യം സ്കൂളുകളിൽ സജ്ജമാക്കും. ഇതുവഴി ഓരോ ക്ലാസിലും ആർജിക്കേണ്ട ശേഷി വിദ്യാർത്ഥി നേടിയെന്ന് ഉറപ്പുവരുത്താനാണ് തീരുമാനം. അല്ലാത്ത വിദ്യാർത്ഥികൾക്ക് അക്കാദമിക പിന്തുണ നൽകുന്നതിനായി പ്രത്യേക പഠന പരിപാടികൾ ആവിഷ്കരിക്കുന്നതാണ്. മെയ് ആദ്യവാരം മുതലാണ് ഫലപ്രഖ്യാപനം ഉണ്ടാവുക. മൂല്യനിർണയ സമയത്ത് അധ്യാപകരെ നിരീക്ഷിക്കുന്നതിനായി പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ നടന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.

Also Read: എം.എം മണി ചുട്ട കശുവണ്ടിയെ പോലെ, അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button