Latest NewsKeralaNews

ഈ തെരഞ്ഞെടുപ്പ് മോദി യുഗത്തിന്റെ അന്ത്യം: എ.കെ ആന്റണി

ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ പൗരത്വനിയമ ഭേദഗതി പിന്‍വലിക്കും

തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പ് മോദി യുഗത്തിന്റെ അന്ത്യമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എ.കെ ആന്റണി. ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ പൗരത്വഭേദഗതി പിന്‍വലിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ‘പൗരത്വ സംബന്ധിയായി നിയമഭേദഗതികളുണ്ടായിട്ടുണ്ട്, ഒരിക്കലും മതം അടിസ്ഥാനമാക്കിയിട്ടില്ല. പൗരത്വ നിയമഭേദഗതി വരാനിരിക്കുന്ന ആപത്തുകളുടെ തുടക്കം. ഒരിക്കല്‍ കൂടി ബിജെപി അധികാരത്തില്‍ വന്നാല്‍ എന്തൊക്കെ സംഭവിക്കുമെന്ന് ആലോചിക്കണം. ഈ തിരഞ്ഞെടുപ്പോടെ മോദി ഭരണത്തിന്റെ അന്ത്യമായിരിക്കും’, എ.കെ ആന്റണി പറഞ്ഞു.

Read Also: കേരളം ചുട്ടുപൊള്ളുന്നു! വരും ദിവസങ്ങളിലും ഉയർന്ന താപനിലയ്ക്ക് സാധ്യത

പത്തനംതിട്ടയില്‍ പ്രചാരണം നടത്തുന്നത് ആരോഗ്യസ്ഥിതി നോക്കിയെന്ന് എ.കെ.ആന്റണി പറഞ്ഞു. ഇത് ഡു ഓര്‍ ഡൈ തെരഞ്ഞെടുപ്പ് ആണെന്നും കെപിസിസി പട്ടിക അനുസരിച്ച് പ്രചാരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button