KeralaMollywoodLatest NewsNewsEntertainment

സിജോയുടെ കവിളില്‍ ആഞ്ഞ് ഇടിച്ച് റോക്കി: ആറ് വര്‍ഷത്തെ സ്വപ്നം കയ്യിൽ നിന്ന് പോയെന്ന് നിലവിളിച്ച്‌ കരഞ്ഞ് റോക്കി

കുണുവാവയെന്ന് വിളിച്ച്‌ സിജോ റോക്കിയുടെ താടിയില്‍ പിടിച്ചു

ആരാധകർ ഏറെയുള്ള ഷിയാണ് ബിഗ് ബോസ്. ഷോയുടെ ആറാം മലയാളം പതിപ്പ് ശക്തമായി മുന്നേറുകയാണ്. മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു മത്സരാർത്ഥി മറ്റൊരു മത്സരാർത്ഥി‌യെ മർദ്ദിച്ചിരിക്കുകയാണ്.

റോക്കി സിജോയുടെ മുഖത്ത് ഇടിച്ചത് വിവാദത്തിലായിരിക്കുകയാണ്. ഇരുവരും തമ്മില്‍‌ രാവിലെ മുതല്‍ ഭക്ഷണത്തെ ചൊല്ലിയും പഴയ പല പ്രശ്നങ്ങളുടെ പേരിലും തർക്കം നടക്കുന്നുണ്ട്. ഇന്നലെ കഴിഞ്ഞ വീക്കെന്റ് എപ്പിസോ‍‍ഡില്‍ സിജോ പിന്നില്‍ നിന്നും തന്നെ കുത്തിയെന്ന് റോക്കി ആരോപിച്ചിരുന്നു. രാവിലെ മുതല്‍ സിജോയുമായി മാത്രമല്ല അപ്സരയുമായും റോക്കി വാക്ക് തർക്കത്തില്‍ ഏർപ്പെടുന്നുണ്ട്. സിജോയും റോക്കിയും തമ്മില്‍ പഴയ പ്രശ്നങ്ങള്‍ വലിച്ചിട്ട് തർക്കിക്കുന്നതിന് ഇടയില്‍ കുണുവാവയെന്ന് വിളിച്ച്‌ സിജോ റോക്കിയുടെ താടിയില്‍ പിടിച്ചു. അത് ഇഷ്ടപ്പെടാതെ റോക്കിയും സിജോയുടെ താടിയില്‍ തട്ടി.

read also: ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പന്‍ മംഗലാംകുന്ന് അയ്യപ്പന്‍ ചരിഞ്ഞു

ധൈര്യമുണ്ടെങ്കില്‍ തന്റെ ദേഹത്ത് കൈവെക്കാൻ സിജോയെ റോക്കി വെല്ലുവിളിച്ചത്. ഉടൻ സിജോ തോളത്ത് കൈവെച്ചു. അപ്പോഴാണ് റോക്കി സിജോയുടെ കവിളില്‍ ആഞ്ഞ് ഇടിച്ചത്. ഉടൻ ഹൗസിലെ മറ്റ് അംഗങ്ങള്‍ ഓടി വന്ന് രണ്ടുപേരെയും പിടിച്ച്‌ മാറ്റി. റോക്കിയുടെ ഇടികൊണ്ടശേഷം സിജോ ഒന്നും തന്നെ പ്രതികരിക്കാതെ നിശ്ചലനായി നില്‍ക്കുകയായിരുന്നു.

ഇടിച്ചശേഷവും പ്രകോപിതനായി റോക്കി സിജോയോട് രോഷാകുലനായി പലതും വിളിച്ച്‌ പറയുന്നുണ്ടായിരുന്നു. എല്ലാം കയ്യില്‍ നിന്നും പോയെന്ന് മനസിലായതോടെ താൻ ഹൗസില്‍ നിന്നും പോവുകയാണെന്ന് റോക്കി സഹമത്സരാർത്ഥികളോട് പറഞ്ഞു. ഉടൻ ബിഗ് ബോസ് റോക്കിയെ കണ്‍ഫഷൻ റൂമിലേക്കും സിജോയെ മെഡിക്കല്‍ റൂമിലേക്കും വിളിപ്പിച്ചു. തന്റെ പല്ലിനും മുഖത്തിന്റെ പല ഭാഗത്തും വേദനയുള്ളതായി സിജോ മെഡിക്കല്‍ സംഘത്തോട് പറഞ്ഞു.

എന്നാല്‍ കുറച്ച്‌ നേരം കഴിയാതെ ഒന്നും പറയാനാവില്ലെന്നും റെസ്റ്റ് എടുക്കാനുമാണ് സിജോയോട് മെഡിക്കല്‍ സംഘം നിർദേശിച്ചത്. കണ്‍ഫഷൻ റൂമില്‍ എത്തിയതോടെ റോക്കി നിയന്ത്രണമില്ലാതെ പൊട്ടി കരഞ്ഞു. ‘ഞാൻ അവനോട് പറഞ്ഞതാണ് എന്റെ ദേഹത്ത് തൊടരുതെന്ന്. ദേഹത്ത് തൊട്ടാല്‍ എന്റെ കൈ അറിയാതെ പൊങ്ങും. ഞാൻ ചെയ്തത് തെറ്റാണ്. അതുകൊണ്ട് ഞാൻ പോകാൻ തയ്യാറാണ്. എന്റെ ആറ് വർഷത്തെ സ്വപ്നമാണ് കയ്യില്‍ നിന്നും പോയത്. നൂറ് ദിവസത്തെ വസ്ത്രവും കൊണ്ടാണ് ഞാൻ വന്നത്. ഹീറോയായി ഹൗസില്‍ നിന്നും ഇറങ്ങണമെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. പക്ഷെ ഇപ്പോള്‍ ഞാൻ വെറും സീറോയായാണ് പുറത്ത് പോകാൻ പോകുന്നത്. സിജോയോട് ഞാൻ ക്ഷമ ചോദിക്കുന്നു. എനിക്ക് എന്റെ സങ്കടം സഹിക്കാൻ പറ്റുന്നില്ല. എല്ലാവരും എന്നെ ആക്രമിക്കുകയായിരുന്നു. വാഴയാണെന്ന് എന്നെ ആരും വിളിക്കാതിരിക്കാനാണ് ഞാൻ ഇത്രയും ആക്ടീവായി നിന്നത്. എന്റെ ഉറക്കം പോലും ഇപ്പോള്‍ ശരിയല്ല. ഞാൻ എത്ര ന്യായീകരിച്ചാലും ചെയ്ത തെറ്റ് തെറ്റല്ലാതെയാകില്ല. ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. റോക്കി തോറ്റു. എന്നെ ബിഗ് ബോസ് പുറത്താക്കിക്കോളൂ ഞാൻ പോകാൻ തയ്യാറാണ്’, എന്ന് പറഞ്ഞാണ് റോക്കി കണ്‍ഫഷൻ റൂമിലിരുന്ന് പൊട്ടിക്കരഞ്ഞും സ്വയം മുഖത്തടിച്ച്‌ വേദനിപ്പിച്ചും.

shortlink

Related Articles

Post Your Comments

Related Articles


Back to top button