മലപ്പുറം: രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ഉത്കണ്ഠയുണ്ടെന്നും ഭരണഘടനാ മൂല്യങ്ങള്‍ ബോധപൂര്‍വം തകര്‍ക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്. പൗരത്വ നിയമ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനെതിരെ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ സംരക്ഷണ സമിതി മലപ്പുറത്ത് സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്. രാജ്യം നേരിടുന്ന ഗുരുതരമായ സ്ഥിതിയാണ് ഇത്തരം പരിപാടിക്ക് കാരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Read Also: മത്സരത്തിനിടെ ഗ്രൗണ്ടിൽ നായ: ഹര്‍ദിക്… ഹര്‍ദിക് വിളികളുമായി താരത്തെ അധിക്ഷേപിച്ച് ആരാധകർ
ഭരണഘടനയെ തള്ളിപ്പറഞ്ഞ കൂട്ടരാണ് ആര്‍എസ്എസ്. ബിജെപിയാണ് ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നത്. ബിജെപി ആര്‍എസ്എസിന്റെ അജണ്ട നടപ്പാക്കുകയാണ്. ആര്‍എസ്എസിന്റെ അജണ്ട നേരത്തെ തീരുമാനിച്ചതാണെന്നും ആര്‍എസ്എസിന്റെ ആശയത്തിന് ആര്‍ഷ ഭാരത സംസ്കാരവുമായി ഒരു ബന്ധവുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഹിറ്റ്ലറുടെ ആശയം ആണ് ആര്‍എസ്എസ് ഇവിടെ നടപ്പിലാക്കുന്നത്. ആര്‍എസ്എസ് ഇവിടെയുള്ള ന്യുനപക്ഷത്തെ ലക്ഷ്യമിടുന്നു. ജര്‍മനിയില്‍ ഹിറ്റ്ലര്‍ നടപ്പിലാക്കിയതാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments