തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനുമതികൾ ലഭിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധ പോർട്ടൽ വഴി അപേക്ഷിക്കാൻ അവസരം. സ്ഥാനാർത്ഥികൾ, സ്ഥാനാർത്ഥി പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തിരഞ്ഞെടുപ്പ് ഏജന്റുമാർ, മറ്റുള്ളവർ എന്നിവർക്ക് വിവിധ ആവശ്യങ്ങൾക്കായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇതിനായി https://suvidha.eci.gov.in എന്ന വെബ്സൈറ്റാണ് സന്ദർശിക്കേണ്ടത്. മൊബൈൽ നമ്പറിലെ ഒടിപി രേഖപ്പെടുത്തിയ ശേഷം വെരിഫിക്കേഷൻ പൂർത്തിയാക്കി സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
യോഗങ്ങൾ, ജാഥകൾ എന്നിവ നടത്തുന്നതിനുള്ള അനുവാദം, ഉച്ചഭാഷിണിക്കുള്ള അനുവാദം, വീഡിയോ വാൻ ഉപയോഗിക്കുന്നതിനുള്ള അനുമതി, വാഹനങ്ങൾക്കുള്ള അനുമതി എന്നിവയ്ക്കായി അപേക്ഷ നൽകാവുന്നതാണ്. 27 ഇനങ്ങളുടെ അനുമതിക്കായുള്ള അപേക്ഷയാണ് വെബ്സൈറ്റിൽ ഒരുക്കിയിരിക്കുന്നത്. അതേസമയം, ചില അനുമതികൾക്ക് പോലീസ് ക്ലിയറൻസ് നിർബന്ധമാണ്. ഇതിനായി റിട്ടേണിംഗ് ഓഫീസറിൽ നിന്ന് ലഭിക്കുന്ന അനുമതിയുമായി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ചെന്ന് ചെലാൻ അടച്ച് പരിപാടികൾ നടത്താവുന്നതാണ്. പരിപാടികൾ നടത്തുന്നതിന്റെ 48 മണിക്കൂർ മുൻപാണ് അപേക്ഷ നൽകേണ്ടത്.
Also Read: പൂക്കോട് സർവകലാശാല വിസി ഡോ.പി.സി ശശീന്ദ്രൻ രാജിവെച്ചു
Post Your Comments