Latest NewsNewsInternational

ലാ നിന വരുന്നു, അതി തീവ്ര മഴയ്ക്ക് സാദ്ധ്യത: പ്രവചിച്ച് രാജ്യാന്തര കാലാവസ്ഥാ ഏജന്‍സികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഈ വര്‍ഷം ജൂണോടെ എല്‍ നിനോ സാഹചര്യം അവസാനിച്ചേക്കുമെന്ന് ആഗോള കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. ആഗോള കാലാവസ്ഥയെ ബാധിച്ചിരുന്ന എല്‍ നിനോ ദുര്‍ബലമാകാന്‍ തുടങ്ങിയെന്നും ഓഗസ്റ്റില്‍ ലാ നിന പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നും ആഗോള കാലാവസ്ഥാ ഏജന്‍സികള്‍ പ്രവചിച്ചു. ജൂണ്‍-ഓഗസ്റ്റ് മാസത്തോടെ ലാ നിന പ്രതിഭാസമുണ്ടാകുകയാണെങ്കില്‍ ഈ വര്‍ഷം രാജ്യത്ത് മണ്‍സൂണ്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ലഭിക്കുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ പ്രവചിച്ചു.

Read Also: സിദ്ധാര്‍ത്ഥിന്റെ മരണത്തെ തുടർന്നുണ്ടായ നടപടി: രണ്ട് വിദ്യാർഥികളുടെ സസ്പെൻഷൻ സ്റ്റേ ചെയ്ത് ഹൈക്കോടതി

നിലവിലെ നിഗമനങ്ങള്‍ ഇങ്ങനെയാണെങ്കിലും എല്‍ നിനോ, ലാ നിനാ പ്രതിഭാസങ്ങള്‍ കൃത്യമായ പ്രവചനങ്ങള്‍ നടത്താന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ഇനിയും മാറ്റങ്ങളുണ്ടേയാക്കാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രവചനങ്ങള്‍ അനുസരിച്ച്, ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള ഏറ്റവും ഉയര്‍ന്ന മണ്‍സൂണ്‍ സീസണില്‍ ഇന്ത്യയില്‍ സാധാരണയിലും കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. എല്‍ നിനോയില്‍ നിന്ന് ലാ നിന അവസ്ഥയിലേക്കുള്ള സുഗമമായ മാറ്റമാണ് ഇതിന് കാരണം.

എല്‍ നിനോ ദുര്‍ബലമാകാന്‍ തുടങ്ങിയെന്ന് യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് കാലാവസ്ഥാ വ്യതിയാന സേവനം (സി3എസ്) സ്ഥിരീകരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button