Latest NewsKeralaIndia

ചിലപ്പോൾ പിണറായിക്ക് നേരെയും വേട്ടയാടൽ ഉണ്ടാകാം, കെജ്രിവാളിന്റെ അറസ്റ്റ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്: എംവി ഗോവിന്ദൻ

ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിലൂടെ ആരെയും അറസ്റ്റ് ചെയ്യാമെന്ന മുന്നറിയിപ്പ് നൽകുകയാണ് കേന്ദ്രസർക്കാരെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കുമ്പോൾ ആയിരുന്നു എംവി ഗോവിന്ദൻ ഇക്കാര്യം സൂചിപ്പിച്ചത്. തിരഞ്ഞെടുപ്പിന് മുൻപ് കേരളത്തിൽ ഏത് സാഹചര്യവും വരാൻ സാധ്യതയുണ്ട്. ചിലപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് നേരെയും വേട്ടയാടൽ ഉണ്ടാകാം എന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.

അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതുപോലെ കേരള സർക്കാരിന് നേരെയും നടപടി ഉണ്ടായേക്കാം. എന്തൊക്കെ കടന്നാക്രമണം നടത്തിയാലും അവയെല്ലാം അതിജീവിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വലിയ വിജയം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെ രൂക്ഷമായ രീതിയിലാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി വിമർശിച്ചത്.

ഫാസിസ്റ്റ് രീതിയാണ് ഇപ്പോൾ കേന്ദ്രസർക്കാർ നടത്തുന്നത് എന്ന് എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. സിഎഎ രാജ്യത്ത് നടപ്പിലാക്കുന്നതിനെതിരെയും അദ്ദേഹം പ്രതികരിച്ചു. ഒരു വലിയ ജനവിഭാഗത്തെ രണ്ടാം പൗരന്മാരാക്കി മാറ്റുകയാണ് കേന്ദ്രസർക്കാർ എന്നാണ് സിഎഎ വിഷയത്തിൽ എംവി ഗോവിന്ദൻ അഭിപ്രായപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button