ദീർഘ ദൂര ട്രെയിൻ യാത്രകൾ നടത്തുമ്പോൾ ആഴ്ചകൾക്കോ മാസങ്ങൾക്കോ മുൻപ് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരാണ് മിക്ക ആളുകളും. എന്നാൽ, ടിക്കറ്റ് എടുത്ത് കഴിഞ്ഞ് യാത്ര പോകാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ പല കാരണങ്ങൾ കൊണ്ട് യാത്രകൾ മാറ്റിവയ്ക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. ഇങ്ങനെയുള്ള സമയങ്ങളിൽ പലപ്പോഴും ടിക്കറ്റെടുത്ത കാശ് നഷ്ടപ്പെടാറാണ് പതിവ്. ഇങ്ങനെ പൈസ നഷ്ടപ്പെടാതിരിക്കാൻ പുതിയൊരു സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. ടിക്കറ്റുകൾ ട്രാൻസ്ഫർ ചെയ്യാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.
ടിക്കറ്റ് ബുക്ക് ചെയ്ത വ്യക്തിക്ക് ആ ദിവസം യാത്ര ചെയ്യാൻ സാധിച്ചില്ലെങ്കിൽ ബന്ധുക്കൾക്ക് പകരക്കാരായി യാത്ര ചെയ്യാവുന്നതാണ്. ഈ സൗകര്യം ലഭിക്കണമെങ്കിൽ ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് യാത്രക്കാർ അപേക്ഷ സമർപ്പിക്കണം. ദീർഘദൂര ട്രെയിനുകളാണെങ്കിൽ പുറപ്പെടുന്ന തീയതി പ്രത്യേകം ശ്രദ്ധിച്ച് വേണം അപേക്ഷ നൽകേണ്ടത്. തുടർന്ന് അപേക്ഷയുടെ ഫോം പ്രിന്റടുത്ത് ടിക്കറ്റ് കൗണ്ടർ സന്ദർശിക്കണം. ടിക്കറ്റ് കൈമാറാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ ആധാറോ, 5000 ഐഡി പ്രൂഫോ കൈവശം വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കുടുംബാംഗങ്ങളായ ഭാര്യ, അമ്മ, പിതാവ്, മക്കൾ, സഹോദരി, സഹോദരൻ എന്നിവരിൽ ഒരാൾക്ക് മാത്രമേ ടിക്കറ്റ് ട്രാൻസ്ഫർ ചെയ്യാൻ സാധിക്കുകയുള്ളൂ.
Post Your Comments