KeralaLatest NewsNews

ഫോറസ്റ്റ് സ്റ്റേഷന്‍ പരിസരത്ത് കഞ്ചാവ് വളര്‍ത്തിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍

 

തിരുവനന്തപുരം: പത്തനംതിട്ട ഫോറസ്റ്റ് സ്റ്റേഷന്‍ പരിസരത്ത് കഞ്ചാവ് വളര്‍ത്തിയ സംഭവത്തില്‍ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ റിപ്പോര്‍ട്ട് തേടി. അടിയന്തരമായി അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ പിസിസിഎഫിന് നിര്‍ദേശം നല്‍കി. അതേസമയം ഫോറസ്റ്റ് സ്റ്റേഷനില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി.

Read Also: കഴക്കൂട്ടത്ത് കെഎസ്ഇബി ട്രാൻസ് ഫോർമർ റോഡിലേക്ക് മറിഞ്ഞു വീണ് വൻ ​ഗതാ​ഗതക്കുരുക്ക്

ഫോറസ്റ്റ് സ്റ്റേഷന്‍ പരിസരത്ത് ഗ്രോബാഗുകളിലാണ് കഞ്ചാവ് നട്ടുവളര്‍ത്തിയത്. റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാര്‍ക്കെതിരെ റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എരുമേലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബി ആര്‍ ജയനാണ് കോട്ടയം ഡിഎഫ്ഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

ഗ്രോ ബാഗിലെ കഞ്ചാവ് ചെടികളുടെ ഫോട്ടോകള്‍ റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് പരാതിയായി ലഭിച്ചിരുന്നു. 40 ഓളം കഞ്ചാവ് ചെടികള്‍ ഗ്രോ ബാഗുകളിലായി സ്റ്റേഷന് ചുറ്റും വളര്‍ത്തിയിരുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആറുമാസം മുന്‍പാണ് സംഭവം ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ ബി.ആര്‍ ജയനെ മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി ഓഫീസിലേക്ക് സ്ഥലം മാറ്റി. പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ റസ്‌ക്യൂവര്‍ അജേഷാണ് കഞ്ചാവ് ചെടി വെച്ചു പിടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. കഞ്ചാവ് നട്ടത് താനാണെന്ന് ദിവസ വേതന വാച്ചര്‍ അജേഷ് മൊഴി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button