ചരിത്രം മുഹൂർത്തത്തിന് വീണ്ടും സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ഐഎസ്ആർഒ. പുനരുപയോഗിക്കാവുന്ന റോക്കറ്റ് പരീക്ഷണത്തിനാണ് ഐഎസ്ആർഒ തയ്യാറെടുപ്പുകൾ നടത്തുന്നത്. ‘പുഷ്പക്’ എന്ന പേര് നൽകിയിരിക്കുന്ന റീ യൂസബിൾ റോക്കറ്റിന്റെ വിക്ഷേപണം ഇന്ന് നടക്കുന്നതാണ്. ഇന്ന് രാവിലെ കർണാടകയിലെ ചാലകെരെ റൺവേയിൽ നിന്നാണ് റോക്കറ്റ് കുതിച്ചുയരുക. വിമാനത്തിന് സമാനമായ രീതിയിലാണ് പുഷ്പക് റോക്കറ്റും രൂപകൽപ്പന ചെയ്തിരിക്കുന്നത്.
സങ്കീർണമായ സാഹചര്യങ്ങളിൽ റോക്കറ്റിന്റെ റോബോട്ടിക് ലാൻഡിംഗ് കഴിവ് പരിശോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുഷ്പക് വിക്ഷേപിക്കുന്നത്. പുനരുപയോഗിക്കാവുന്ന റോക്കറ്റുകളുടെ പട്ടികയിലെ മൂന്നാമത്തെ പരീക്ഷണം കൂടിയാണിത്. 6.5 മീറ്റർ നീളവും, 1.75 ടൺ ഭാരവുമാണ് പുഷ്പകിന് ഉള്ളത്. റോക്കറ്റിന്റെ ഏറ്റവും വിലയേറിയ ഭാഗം മുകളിലാണ്. ഇവിടെ ഇലക്ട്രിക് ഉപകരണങ്ങളും മറ്റ് നിർണായക ഘടകങ്ങളുമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങളിൽ നിന്ന് ഇന്ധനം നിറയ്ക്കാൻ പോലും ഇതുവഴി സാധിക്കുന്നതാണ്. കൂടാതെ, ബഹിരാകാശ മാലിന്യം കുറയ്ക്കുന്നതിലും പുഷ്പക് നിർണായ പങ്കുവഹിക്കുമെന്നാണ് വിലയിരുത്തൽ.
Post Your Comments