കെജ്രിവാളിനെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യവുമായി പൊതുതാത്പര്യ ഹര്‍ജി

ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിനെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യവുമായി പൊതുതാത്പര്യ ഹര്‍ജി. ഡല്‍ഹി ഹൈക്കോടതിയിലാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. കര്‍ഷകനും സാമൂഹിക പ്രവര്‍ത്തകനുമാണെന്ന് അവകാശപ്പെടുന്ന ഡല്‍ഹി നിവാസിയായ സുര്‍ജിത് സിംഗ് യാദവാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

Read Also: ഫയർഫോക്സ് ഉപഭോക്താക്കൾ ജാഗ്രതൈ! റിപ്പോർട്ട് ചെയ്തത് വൻ സുരക്ഷാ ഭീഷണി, മുന്നറിയിപ്പുമായി കേന്ദ്രം

സാമ്പത്തിക അഴിമതി ആരോപണ വിധേയനായ മുഖ്യമന്ത്രിയെ പൊതു സ്ഥാനങ്ങളില്‍ തുടരാന്‍ അനുവദിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യം. കെജ്രിവാള്‍ ഈ പദവിയില്‍ തുടരുന്നത് നിയമനടപടി തടസ്സപ്പെടുത്തുന്നതിനും നീതിന്യായത്തിന്റെ ഗതിയെ തടസ്സപ്പെടുത്തുന്നതിനും മാത്രമല്ല, സംസ്ഥാനത്തെ ഭരണഘടനാ സംവിധാനത്തിന്റെ തകര്‍ച്ചയ്ക്കും ഇടയാക്കുമെന്നും യാദവ് പറയുന്നു.

കെജ്രിവാള്‍ സ്ഥാനമൊഴിയില്ലെന്നും ആവശ്യമെങ്കില്‍ ജയിലിനുള്ളില്‍ നിന്ന് സര്‍ക്കാരിനെ നയിക്കുമെന്നും എഎപി മന്ത്രിമാര്‍ മാധ്യമങ്ങളില്‍ പ്രസ്താവനകള്‍ നടത്തിയിരുന്നു. ഇന്നലെ രാത്രിയാണ് അരവിന്ദ് കെജ്രിവാളിനെ ഇഡി സംഘം മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്തത്.

Share
Leave a Comment