അരുണാചൽ പ്രദേശ്: മണിക്കൂറുകളുടെ വ്യത്യാസത്തിൽ അരുണാചൽ പ്രദേശിൽ തുടരെ ഭൂചലനങ്ങൾ. രണ്ട് മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് ഭൂചലനമാണ് മണിപ്പൂരിൽ അനുഭവപ്പെട്ടത്. ഇന്ന് പുലർച്ചയോടെയാണ് രണ്ട് ഭൂചലനവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അരുണാചൽ പ്രദേശിന്റെ പടിഞ്ഞാറൻ കമെങിൽ റിക്ടർ സ്കെയിലിൽ 3.7 രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ന് പുലർച്ചെ ആദ്യം അനുഭവപ്പെട്ടത്.
ആദ്യ ചലനം 1:49 ആയിരുന്നെങ്കിൽ രണ്ടാമത്തേത് പുലർച്ചെ 3:40-ന് ആയിരുന്നു. റിക്ടർ സ്കെയിലിൽ 3.4 തീവ്രതയാണ് രേഖപ്പെടുത്തിയത്. അരുണാചൽ പ്രദേശിന്റെ കിഴക്കൻ കമെങിലാണ് ഈ ഭൂചലനം അനുഭവപ്പെട്ടത്. രണ്ട് ഭൂചനങ്ങളെക്കുറിച്ചും നാഷണൽ സെന്റർ ഫോർ സീസ്മോളജി ഔദ്യോഗിക സ്ഥിരീകരണം നടത്തി. അതേസമയം, ഭൂചനത്തിൽ ഇതുവരെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
Also Read: പ്രധാനമന്ത്രിയുടെ നാളത്തെ ഭൂട്ടാൻ യാത്ര മാറ്റിവച്ചു
Post Your Comments