Latest NewsNewsIndia

ലോക്കോ പൈലറ്റുമാർക്ക് അധിക ജോലിഭാരം നൽകരുത്: സുപ്രധാന നിർദ്ദേശവുമായി റെയിൽവേ ബോർഡ്

വിവിധ സ്റ്റേഷനുകളിൽ ട്രെയിൻ എത്തിയതും പുറപ്പെട്ടതുമായ സമയം രേഖപ്പെടുത്തുന്നതിനാണ് മെമ്മോ ബുക്ക് ഉപയോഗിക്കാറുള്ളത്

ന്യൂഡൽഹി: ലോക്കോ പൈലറ്റുമാരെ അധിക ജോലികളിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ റെയിൽവേ. ട്രെയിൻ ഓടിക്കുമ്പോൾ ലോക്കോ പൈലറ്റുമാർക്ക് അമിത ജോലിഭാരം ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ഇതുമായി ബന്ധപ്പെട്ട സുപ്രധാന നിർദ്ദേശം വിവിധ സോണുകൾക്ക് റെയിൽവേ ബോർഡ് കൈമാറിയിട്ടുണ്ട്. നിലവിൽ, മെമ്മോ ബുക്ക്, എൻജിൻ ലോഗ് ബുക്ക് എന്നിവയിൽ വിവരങ്ങൾ രേഖപ്പെടുത്തുന്നത് പൈലറ്റുമാരാണ്.

വിവിധ സ്റ്റേഷനുകളിൽ ട്രെയിൻ എത്തിയതും പുറപ്പെട്ടതുമായ സമയം രേഖപ്പെടുത്തുന്നതിനാണ് മെമ്മോ ബുക്ക് ഉപയോഗിക്കാറുള്ളത്. അതേസമയം, എൻജിൻ ലോഗ് ബുക്കിൽ ജോലി സമയമാണ് രേഖപ്പെടുത്തുക. ഈ രണ്ട് ചുമതലകളിൽ നിന്നും ലോക്കോ പൈലറ്റുമാരെ ഒഴിവാക്കണമെന്നാണ് റെയിൽവേ ബോർഡിന്റെ തീരുമാനം. ഈ ജോലിഭാരം ഒഴിവാക്കുന്നത് വഴി സുരക്ഷാ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ലോക്കോ പൈലറ്റുമാർക്കറ്റ് കഴിയുന്നതാണ്. ഇത്തരം വിവരങ്ങൾ എളുപ്പത്തിൽ രേഖപ്പെടുത്തുന്നതിനായി സോണുകൾ ഒരു മാതൃക തയ്യാറാക്കണമെന്ന് റെയിൽവേ ബോർഡ് അറിയിച്ചു.

Also Read: കേരളത്തിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 67 കൊലയാളികൾ പരോളിലിറങ്ങി മുങ്ങി: ജയിൽ റിപ്പോർട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button