ടൊവിനോ നിങ്ങള്‍ ഉയരത്തിലാണ്, ഞാന്‍ തിരുത്തുന്നു: വി ടി ബല്‍റാം

'അരാഷ്ട്രീയത'യേക്കുറിച്ച്‌ ക്ലാസെടുക്കുകയും ചെയ്ത നിരവധി പേര്‍ ഇവിടെ ഉണ്ടായിരുന്നു

സുരേഷ് ഗോപിയെ വീട്ടിലേക്ക് ക്ഷണിക്കുന്നുവെന്ന കലാമണ്ഡലം ഗോപിയുടെ സോഷ്യൽ മീഡിയ പോസ്റ്റിനെത്തുടര്‍ന്ന് അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തെത്തി. ഇപ്പോഴിതാ, കലാമണ്ഡലം ഗോപിയുടെ പോസ്റ്റിനെതിരെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു.

read also: ആത്മീയ നേതാവും ഈശാ ഫൗണ്ടേഷന്‍ സ്ഥാപകനുമായ സദ്ഗുരു ജഗ്ഗി വാസുദേവ് അടിയന്തര തലച്ചോര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി

‘കലാമണ്ഡലം ഗോപിയാശാന്റേതെന്ന മട്ടില്‍ അന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രതികരണവും ടൊവിനോ തോമസിന്റെ നേരിട്ടുള്ള പ്രതികരണവും അന്ന് ഞാന്‍ ഒരുമിച്ച്‌ പോസ്റ്റ് ചെയ്തപ്പോള്‍ അതിന്റെ പേരില്‍ എന്നെ പരിഹസിക്കുകയും ആ താരതമ്യത്തിലെ ‘അരാഷ്ട്രീയത’യേക്കുറിച്ച്‌ ക്ലാസെടുക്കുകയും ചെയ്ത നിരവധി പേര്‍ ഇവിടെ ഉണ്ടായിരുന്നു. ഇന്ന് ഞാന്‍ തിരുത്തുന്നു, ആ ചേര്‍ത്തുവയ്ക്കല്‍ പിന്‍വലിക്കുന്നു. ടൊവീനോ നിങ്ങള്‍ എത്രയോ ഉയരത്തിലാണ്, നിങ്ങളുടേത് കൃത്യമായ നിലപാടാണ്’- എന്നാണ് ബല്‍റാം കുറിച്ചത്.

Share
Leave a Comment