Latest NewsKeralaNews

ഇ.പി ജയരാജന്റെ ഭാര്യയും രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യയും തമ്മില്‍ ബിസിനസ് ഡീല്‍ ഉണ്ടെങ്കില്‍ ബിജെപി-സിപിഎം ധാരണയാണോ?

ചോദ്യമുന്നയിച്ച് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ രംഗത്ത്

തിരുവനന്തപുരം: ഇ പി ജയരാജന്റെ ഭാര്യയും രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യയും തമ്മില്‍ ബിസിനസ് ഡീല്‍ ഉണ്ടെങ്കില്‍ അത് ബിജെപി – സിപിഎം രഹസ്യ ധാരണയാണോ എന്ന ചോദ്യമുന്നയിച്ച് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ രംഗത്ത്. ബിസിനസ് ബന്ധം ആരോപണത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി കഴിഞ്ഞതാണെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. താന്‍ എംപി ആയി കഴിഞ്ഞ് മന്ത്രി ആയാല്‍ എയിംസ് കൊണ്ട് വരാന്‍ ശ്രമിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Read Also: വിനോദിന്റെ വീട്ടിൽ സാജിദ് എത്തിയത് 5000രൂപ കടംവാങ്ങാൻ, ഭാര്യ ചായ ഉണ്ടാക്കാൻ പോയ സമയത്ത് കുട്ടികളുടെ കഴുത്തറുത്തു കൊന്നു

ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റിന്റെ ജീവനക്കാരും ഇ.പി ജയരാജന്റെ കുടുംബവും ഒന്നിച്ചുള്ള ചിത്രം കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. രാജീവ് ചന്ദ്രശേഖരനും ഇ.പി ജയരാജനും തമ്മില്‍ ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം ഇപി നിഷേധിച്ചതിന് പിന്നാലെയാണ് ചിത്രം പുറത്തുവന്നത്. കോണ്‍ഗ്രസാണ് ചിത്രം പുറത്തുവിട്ടത്. നിരാമയ ജീവനക്കാര്‍ക്കൊപ്പം ഇപിയുടെ ഭാര്യയും മകനും നില്‍ക്കുന്ന ചിത്രമാണ് ഇത്. രാജീവ് ചന്ദ്രശേഖരന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഭാര്യക്ക് നിരാമയയില്‍ ഷെയര്‍ ഉണ്ടെന്ന് വ്യക്തമാക്കുന്നു.

രാജീവ് ചന്ദ്രശേഖറുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഇ.പി ആവര്‍ത്തിക്കുന്നതിനിടെയാണ് ചിത്രം പുറത്തുവന്നത്. ഇതുവരെ നേരില്‍ കണ്ടിട്ടില്ലെന്നും ഫോണില്‍ വിളിച്ച ബന്ധം പോലുമില്ലെന്നുമാണ് ഇന്ന് ഇപി പറഞ്ഞത്. പത്രത്തിലും പടത്തിലും കണ്ട പരിചയം മാത്രമാണുള്ളതെന്നും ഇ പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button