KeralaLatest NewsNews

ഡോ. ഷഹനയുടെ ആത്മഹത്യ: പ്രതി റുവൈസിന് പിജി പഠനം തുടരാൻ അനുമതിയില്ല, ഉത്തരവ് തടഞ്ഞ് ഡിവിഷൻ ബെഞ്ച്

തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്‍റെ അപ്പീലിലാണ് ഹൈക്കോടതി നടപടി എടുത്തിരിക്കുന്നത്

കൊച്ചി: ഡോക്ടർ ഷഹനയുടെ ആത്മഹത്യ കേസിൽ അറസ്റ്റിലായ പ്രതി ഡോ. റുവൈസിന്റെ പിജി പഠനം തടഞ്ഞു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് പിജി പഠനത്തിന് അനുമതി നിഷേധിച്ചിരിക്കുന്നത്. പിജി പഠനം തുടരാൻ അനുവദിക്കണമെന്ന് സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തടയുകയായിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. ഡോ. ഷഹനയുമായുള്ള വിവാഹത്തിൽ നിന്നും അവസാന നിമിഷമാണ് ഡോ.റുവൈസ് പിന്മാറിയത്. വിവാഹത്തിന് താൽപ്പര്യമില്ലെന്ന് അറിയിച്ചതോടെ ഷഹന ആത്മഹത്യ ചെയ്യുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്‍റെ അപ്പീലിലാണ് ഹൈക്കോടതി നടപടി എടുത്തിരിക്കുന്നത്. റുവൈസിന്റെ സസ്പെൻഷൻ മൂന്ന് മാസത്തേക്ക് കൂടി നീട്ടാൻ കോളേജ് അധികൃതർ നേരത്തെ തീരുമാനിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കാൻ സർക്കാർ പ്രത്യേക കമ്മിറ്റിയെയും നിയോഗിച്ചിട്ടുണ്ട്. കമ്മറ്റി ഒരാഴ്ച അച്ചടക്ക നടപടി പുനഃപരിശോധിച്ച് തീരുമാനമെടുക്കാനാണ് ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചിരിക്കുന്നത്. ആത്മഹത്യ ചെയ്യുന്നതിനു മുൻപ് ഷഹന റുവൈസിന് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. എന്നാൽ, സന്ദേശം ലഭിച്ചിട്ടും റുവൈസ് ആത്മഹത്യ തടയാനോ, ഷഹനയോട് സംസാരിക്കാനോ തയ്യാറായിരുന്നില്ല.

Also Read: പുതുച്ചേരിക്ക് സംസ്ഥാന പദവി മുതൽ നീറ്റ് പരീക്ഷ നിരോധനം വരെ! ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രകടനപത്രിക പുറത്തിറക്കി ഡിഎംകെ

shortlink

Related Articles

Post Your Comments

Related Articles


Back to top button