Latest NewsIndia

കേജ്‍രിവാളുമായി ഗൂഢാലോചന, കൈമാറിയത് 100 കോടി; ഡൽഹി മദ്യനയ അഴിമതിക്കേസിൽ കവിതയ്ക്ക് എതിരെ ഇ.ഡി റിപ്പോർട്ട്

ന്യൂഡൽഹി: വിവാദമായ ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ബിആർഎസ് നേതാവും മുൻ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിൻ്റെ മകളുമായ കെ.കവിതയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് രംഗത്ത്.

ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളുമായും ആംആദ്‍മി പാർട്ടി (എഎപി) നേതാവ് മനീഷ് സിസോദിയയുമായും കവിത ഗൂഡാലോചന നടത്തിയതായും നേതാക്കൾക്കു 100 കോടി കൈമാറിയതായും ഇ.ഡി വെളിപ്പെടുത്തി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച കവിതയെ അറസ്റ്റ് ചെയ്ത ഇ.ഡി ചോദ്യംചെയ്യലിനു പിന്നാലെയാണ് ആരോപണങ്ങളുമായി രംഗത്തെത്തിയത്.

ഈ വർഷം മാത്രം ഡൽഹി മദ്യലൈസൻസ് അഴിമതിയുമായി ബന്ധപ്പെട്ട് ഇ.ഡിയും ഐടി വകുപ്പും രണ്ടു തവണ സമൻസ് നൽകിയിരുന്നെങ്കിലും കവിത പ്രതികരിച്ചിരുന്നില്ല. തുടർന്നാണു മിന്നൽ പരിശോധന നടത്തിയതും അറസ്റ്റിലേക്കു വഴിവെച്ചതും. കേസുമായി ബന്ധപ്പെട്ട് കവിതയുടെ കൂട്ടാളിയും ഹൈദരാബാദിലെ മദ്യവ്യവസായിയുമായ മലയാളി അരുൺ രാമചന്ദ്രൻ പിള്ളയെ ഇ.ഡി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

ഡൽഹിയിൽ സർക്കാരിന്റെ കീഴിലായിരുന്ന മദ്യ വിൽപനയുടെ ലൈസൻസ് 2021 ൽ സ്വകാര്യ മേഖലയ്ക്കു കൈമാറിയതിന്റെ മറവിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. കള്ളപ്പണം വെളിപ്പിച്ചെന്നത് ഉൾപ്പെടെയാണ് ഇ.ഡി കണ്ടെത്തിയത്. ഏതാനും മദ്യവ്യവസായികൾക്ക് അനർഹമായ ലാഭം ലഭിച്ച ഇടപാടിൽ ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയും കവിതയും എഎപി നേതാവ് വിജയ് നായരും ഇടപെട്ടുവെന്നാണ് ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button