റായ്ച്ചൂർ: കഴിഞ്ഞ മാസം കൃഷ്ണ നദിയിൽ നിന്ന് കണ്ടെത്തിയ വിഷ്ണു വിഗ്രഹങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് തെലങ്കാന പുരാവസ്തു വകുപ്പ്. വിഗ്രഹങ്ങൾക്ക് 500 വർഷം പഴക്കമുണ്ടെന്നും വിഗ്രഹങ്ങളുടെ ചരിത്രത്തെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. വിഗ്രഹങ്ങൾ തെലങ്കാന പുരാവസ്തു വകുപ്പ് ഏറ്റെടുത്തു.
ഈ പുരാതന അവശിഷ്ടങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ പരിശോധിക്കുന്നതിനുള്ള പൂർണ്ണമായ ഗവേഷണ ശ്രമങ്ങൾ നിലവിൽ നടക്കുന്നു. ഗവേഷണം പുരോഗമിക്കുന്നതിനനുസരിച്ച്, ഈ കണ്ടെത്തലുകൾ സംബന്ധിച്ച് ജില്ലാ ഭരണകൂടം ഉചിതമായ നടപടി നിശ്ചയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ മാസമാണ് വിഗ്രഹങ്ങൾ നദിയിൽ നിന്ന് കണ്ടെത്തിയത് . എന്നാൽ ഇവയുടെ കാലപ്പഴക്കമോ, മറ്റ് വിവരങ്ങളോ അന്ന് പുറത്ത് വിട്ടിരുന്നില്ല. തെലങ്കാന പുരാവസ്തു വകുപ്പ് നടത്തിയ ഗവേഷണത്തിനൊടുവിലാണ് ഇവയ്‌ക്ക് 500 വർഷം പഴക്കമുണ്ടെന്ന് വ്യക്തമായത്. തുടർന്നാണ് വിഗ്രഹങ്ങൾ വകുപ്പ് തന്നെ ഏറ്റെടുത്തത്.
Post Your Comments