തൃശൂര്‍ : തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃശൂർ ബിജെപി സ്ഥാനാർഥിയായ സുരേഷ് ഗോപിയുടെ റോഡ് ഷോ പുരോഗമിക്കുന്നതിനിടെ പള്ളിയിൽ നിന്ന് നോമ്പുതുറക്കാനുള്ള വാങ്ക് വിളികേട്ടതിനെ തുടർന്ന് റോഡ് ഷോ നിർത്തിവെച്ചു. കഴിഞ്ഞ ദിവസം പാവറട്ടി മണ്ഡലത്തിൽ വാദ്യമേളങ്ങളോടെയുള്ള റോഡ് ഷോ പുരോഗമിക്കുന്നതിനിടയിലാണ് സംഭവം.
പള്ളിയിൽ നിന്ന് നോമ്പുതുറക്കാനുള്ള വാങ്ക് വിളികേട്ടതും റോഡ് ഷോ നിർത്തിവെക്കാൻ സുരേഷ് ഗോപി ആവശ്യപ്പെടുകയായിരുന്നു. കേച്ചേരി പള്ളിയുടെ മുന്നിൽ നിർത്തിവെച്ച റോഡ് ഷോ ഏറെ സമയം കഴിഞ്ഞാണ് പുനരാംരംഭിച്ചത്. കൊട്ടിന്റേയും പാട്ടിന്റേയും അകമ്പടിയോടയുള്ള റോഡ് ഷോയിൽ നൂറുകണക്കിന് ആളുകളാണ് അണിനിരന്നത്.
അതേസമയം, തൃശൂരിൽ വിജയിക്കുമെന്നാണ് ഉറച്ച വിശ്വാസമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഒരുക്കങ്ങൾ നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കുന്നുവെന്നും കുറച്ചധികം ദിവസങ്ങൾ ലഭിച്ചുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
Post Your Comments