KeralaLatest NewsNews

ഡ്രഡ്ജർ അഴിമതി കേസ്: ജേക്കബ് തോമസിനെതിരായ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിൽ അതൃപ്തി അറിയിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതി കേസിലെ അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നതിൽ അതൃപ്തി പ്രകടമാക്കി സുപ്രീം കോടതി. കേസ് അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന സർക്കാരിന്റെ ആവശ്യം പരിഗണിക്കവെയാണ് സുപ്രീം കോടതി ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.

കേസിലെ നിർണ്ണായകമായ ഒരു രേഖ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കിയത്. ജേക്കബ് തോമസിനെതിരേ നടക്കുന്ന അന്വേഷണത്തെ സംബന്ധിച്ച് തൽസ്ഥിതി റിപ്പോർട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിക്ക് കൈമാറിയിരുന്നു. മുദ്രവച്ച കവറിലാണ് അന്വേഷണ തൽസ്ഥിതി റിപ്പോർട്ട് കൈമാറിയിരുന്നത്. ഈ റിപ്പോർട്ട് തുറന്ന് നോക്കിയ ശേഷമാണ് അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നതിനെ സുപ്രീം കോടതി വിമർശിച്ചത്.

അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന സർക്കാർ ആവശ്യം നിരവധി തവണ തങ്ങൾ അംഗീകരിച്ചതാണെന്നും കോടതി ചൂണ്ടിക്കാട്ടി. കാണാതായ രേഖ കണ്ടെത്താൻ കൂടുതൽ സമയം വേണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. അന്വേഷണം പൂർത്തിയാക്കി ഏപ്രിൽ 18-നകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സുപ്രീം കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button