തിരുവനന്തപുരം: ടി പി ചന്ദ്രശേഖർ വധക്കേസിലെ കൊലയാളികൾക്ക് വേണ്ടി സമരമിരുന്ന വ്യക്തിയാണ് കണ്ണൂരിലെ സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ടി പി വധക്കേസിലെ പ്രതികളെ പുറത്ത് വിടാതെ ഇവിടെ നിന്ന് പോവുന്നില്ല എന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനിൽ കസേര വലിച്ചിട്ട് സമരം ചെയ്ത വ്യക്തിയാണ് ഇന്ന് കണ്ണൂരിലെ സ്ഥാനാർഥിയെന്ന് അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ട് പേര് പറയുന്നില്ല. കേസിലെ ഒന്നാം വിധി വന്നപ്പോഴെല്ലാം തങ്ങളെ കുഴപ്പത്തിലാക്കനാണ്, അപ്പീലിൽ കാണാം എന്ന് ചിലർ പറഞ്ഞു. പുറത്തുള്ള രണ്ടുപേരെ കൂടി പിടിച്ച് അകത്തിട്ട വിധിയാണ് പിന്നീട് ഉണ്ടായതെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി.
സിദ്ധാർത്ഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. സിദ്ധാർത്ഥൻ എന്തുതെറ്റ് ചെയ്തു. അവൻ അവിടെ പഠിക്കുന്നത് അവിടുത്തെ പ്രമാണിമാർക്ക് ഇഷ്ടപെട്ടില്ല. അവർ അവനെ അടിച്ച് കൊന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
മാർക്‌സിസ്റ്റ് പാർട്ടി മാറി ചിന്തിക്കണം. അക്രമം വെടിഞ്ഞ് ജനാധിപത്യ വ്യവസ്ഥയിലേക്ക് മാറണം. അന്ന് ജീവൻ പണയം വെച്ചാണ് മുഴക്കുന്ന് മലയിൽ ഉദ്യോഗസ്ഥർ പ്രതികളെ പിടിച്ചത്. മുഴക്കുന്ന് മലയുടെ മുന്നിലുള്ള ക്ഷേത്രത്തേ കുറിച്ചും പല വിവരങ്ങൾ പുറത്ത് വരുന്നു. സെൻകുമാറിന്റെ പുസ്തകത്തിൽ ഒക്കെ ഈ വിവരങ്ങൾ ഉണ്ടെന്നും തിരുവഞ്ചൂർ അറിയിച്ചു.
Post Your Comments