ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് പ്രവേശിച്ചു. 2024 ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 1 വരെ ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥികളും അണികളും വോട്ടര്‍മാരും ആവേശത്തിലാണ്.
ഇലക്ഷന്‍ കമ്മീഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് ആകെ 96.88 കോടി വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 49.7 കോടി പുരുഷന്മാരും, 47.1 കോടി സ്ത്രീകളുമാണ്. 1.8 കോടി കന്നി വോട്ടര്‍മാരും 2.8 ലക്ഷം വോട്ടര്‍മാര്‍ 100 വയസ് കഴിഞ്ഞവരുമാണ്. ഇതിന് പുറമെ 48,000 ട്രാന്‍സ്‌ജെന്റര്‍ വോട്ടര്‍മാരും രാജ്യത്തുണ്ട്. അതേസമയം, കേരളത്തില്‍ രണ്ട് കോടി എഴുപത് ലക്ഷം വോട്ടര്‍മാരാണ് ഉള്ളത്.
തെരഞ്ഞെടുപ്പ് ആസന്നമായതോടെ വിവിധ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളും അണികളും ചൂടുപിടിച്ച പ്രചാരണത്തിലേയ്ക്ക് കടന്നു. ഇതിനൊപ്പം തങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കാന്‍ 96.88 കോടി വോട്ടര്‍മാരും തയ്യാറെടുത്ത് കഴിഞ്ഞു.
Post Your Comments