Latest NewsIndiaNews

മഹാരാഷ്ട്രയുടെ നിരത്തുകൾ ഇനി എൽഎൻജി ബസുകൾ കീഴടക്കും, ആദ്യ ബസ് ഉദ്ഘാടനം ചെയ്തു

സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം എൽഎൻജി ബസുകൾ സർവീസിന് എന്നതാണ്

മുംബൈ: മഹാരാഷ്ട്രയുടെ നിരത്തുകൾ കീഴടക്കാൻ ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് (എൽഎൻജി) അധിഷ്ഠിതമായുള്ള ബസുകൾ എത്തുന്നു. ആദ്യ എൽഎൻജി ബസിന്റെ ഉദ്ഘാടനം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നിർവഹിച്ചു. വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് എൽഎൻജി ബസുകൾ നിരത്തുകളിൽ എത്തിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആദ്യ ഘട്ടത്തിൽ 5000 ഡീസൽ ബസുകളെ എൽഎൻജി ഇന്ധനമുള്ള ബസുകളാക്കി മാറ്റാനാണ് മഹാരാഷ്ട്ര സർക്കാരിന്റെ തീരുമാനം. ഇതിനായുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം എൽഎൻജി ബസുകൾ സർവീസിന് എന്നതാണ്. എംഐഡിസിയും കിംഗ് ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി ചേർന്നാണ് ഈ സംരംഭം നടപ്പാക്കുന്നത്. കോർപ്പറേഷന്റെ മൊത്തം ചെലവിന്റെ 34 ശതമാനം നിലവിൽ ഇന്ധനത്തിനായി മാറ്റിവെച്ചിട്ടുണ്ട്. എൽഎൻജി ബസുകൾ നിരത്തുകളിൽ എത്തുന്നതോടെ വായുമലിനീകരണം ഒരു പരിധിവരെ ഇല്ലാതാക്കാൻ കഴിയുന്നതാണ്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും എൽഎൻജി ബസുകൾ അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

Also Read: ഇന്ത്യ തയ്യാറെടുക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉത്സവത്തിന്: വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

shortlink

Post Your Comments


Back to top button