സ്മാർട്ട് ലോജിസ്റ്റിക്സിലെ മുൻനിര കമ്പനിയായ ഗ്രീൻലൈനുമായി കരാറിൽ ഏർപ്പെട്ട് ജെകെ ലക്ഷ്മി സിമന്റ്. റിപ്പോർട്ടുകൾ പ്രകാരം, സിമന്റ് കയറ്റുമതിക്കായി എൽഎൻജി ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഹെവി ട്രക്കുകളെ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. രാജ്യത്തെ ട്രക്കുകളിൽ സാധാരണയായി ഡീസലാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. ഇത് നിരവധി തരത്തിലുള്ള മലിനീകരണ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. എന്നാൽ, ഗ്രീൻലൈനുമായി സഹകരിക്കുന്നതോടെ, കാർബൺ പുറന്തള്ളൽ ഘട്ടം ഘട്ടമായി കുറയ്ക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
ആദ്യ ഘട്ടത്തിൽ എൽഎൻജി ട്രക്കുകളുടെ സർവീസ് ആരംഭിക്കുന്നത് രാജസ്ഥാനിലെ സിരോഹിയിൽ നിന്ന് ഗുജറാത്തിലെ സൂറത്തിലേക്കാണ്. 10 ട്രക്കുകളാണ് ഇത്തരത്തിൽ സർവീസ് നടത്തുക. പിന്നീട് രണ്ട് വർഷത്തിനകം ട്രക്കുകളുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്. കമ്പനിയുടെ ഗതാഗത സംവിധാനം മുഴുവനും എൽഎൻജി ഇന്ധനത്തിലേക്ക് മാറുന്നതോടെ, പാരിസ്ഥിതിക പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും.
Post Your Comments