ന്യൂഡൽഹി : 2047 വരേയ്ക്കുമുള്ള പ്ലാനുകൾ ബിജെപിയുടെ കയ്യിൽ ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യാ ടുഡേ കോൺക്ലെവിൽ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. 2029 ലെ തിരഞ്ഞെടുപ്പിന് ബിജെപി തയ്യാറാണോ എന്ന ചോദ്യത്തിന് ആയിരുന്നു 2047 വരേയ്ക്കും ഉള്ള ആസൂത്രണങ്ങൾ തങ്ങളുടെ കയ്യിലുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത്. നിറഞ്ഞ കയ്യടിയോടെയാണ് പ്രധാനമന്ത്രിയുടെ ഈ മാസ് മറുപടി സദസ്സ് വരവേറ്റത്.
തലക്കെട്ടുകൾക്കായി താൻ പ്രവർത്തിക്കാറില്ല എന്നും സമയപരിധിക്കുള്ളിൽ തന്റെ ജോലി പൂർത്തിയാക്കും എന്ന് ഉറപ്പു നൽകുകയാണ് ചെയ്യാറുള്ളതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. കഴിഞ്ഞ 10 വർഷമായി ബിജെപി നേതൃത്വത്തിൽ കേന്ദ്രസർക്കാർ വടക്കു കിഴക്കൻ മേഖലകളിൽ നടത്തിവരുന്ന വികസന പ്രവർത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി കോൺക്ലേവിൽ എടുത്തുപറഞ്ഞു.
2014 ന് മുൻപ് വടക്ക് കിഴക്കൻ മേഖല പൂർണ്ണമായും അവഗണിക്കപ്പെട്ടിരുന്ന നിലയിൽ ആയിരുന്നെങ്കിലും കഴിഞ്ഞ 10 വർഷത്തിനുള്ളിൽ വലിയ മാറ്റങ്ങൾ അവിടെ സംഭവിച്ചെന്നും വികസനത്തിൽ വലിയ മുന്നേറ്റം ഉണ്ടായെന്നും മോദി വ്യക്തമാക്കി. ലോകം മുഴുവനും നിരവധി അനിശ്ചിതത്വങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന ഈ സാഹചര്യത്തിലും ഇന്ത്യ മികച്ച രീതിയിൽ ആണ് മുന്നോട്ടുപോകുന്നതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ് എന്നും മോദി വ്യക്തമാക്കി.
Post Your Comments