Latest NewsNewsIndia

രാജ്യം ഉറ്റുനോക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ജമ്മു കാശ്മീരിലും ഇത്തവണ തിരഞ്ഞെടുപ്പ് നടത്തിയേക്കുമെന്നാണ് സൂചന

രാജ്യം ഒന്നടങ്കം കാത്തിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. വിഗ്യാൻ ഭവനിൻ മൂന്ന് മണിക്ക് ചേരുന്ന വാർത്താ സമ്മേളനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് തീയതികൾ ഔദ്യോഗികമായി പ്രഖ്യാപിക്കുക. തീയതി പ്രഖ്യാപിക്കുന്നത് മുതൽ മാതൃക പെരുമാറ്റ ചട്ടവും നിലവിൽ വരുന്നതാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തി 60 ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാകും. അഞ്ച് ഘട്ടങ്ങളിൽ അധികമായാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടത്താൻ സാധ്യത.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കൊപ്പം പുതുതായി ചുമതലയേറ്റ കമ്മീഷണമാരായ ജ്ഞാനേഷ് കുമാറും, സുഖ്ബീർ സിംഗ് സിന്ധുവും ഇന്ന് നടക്കുന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുക്കും. ലോക്സഭാ തിരഞ്ഞെടുപ്പിനോടൊപ്പം അരുണാചൽ പ്രദേശ്, ആന്ധ്രപ്രദേശ്, ഒഡീഷ, എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിക്കുന്നതാണ്. അതേസമയം, ജമ്മു കാശ്മീരിലും ഇത്തവണ തിരഞ്ഞെടുപ്പ് നടത്തിയേക്കുമെന്നാണ് സൂചന. 2019ലെ തിരഞ്ഞെടുപ്പ് ഏപ്രിൽ 11 മുതൽ മെയ് 19 വരെ 7 ഘട്ടങ്ങളിലായാണ് നടന്നത്.

Also Read: പാറശ്ശാലയിലെ ‘അപകടമരണത്തിൽ’ ദമ്പതികൾ അറസ്റ്റിൽ: നിർണായകമായത് അബോധാവസ്ഥയിലും യുവാവ് പറഞ്ഞ പേരുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button