KeralaLatest NewsNews

കാനഡയിൽ മൂന്നംഗ ഇന്ത്യൻ കുടുംബം മരിച്ച സംഭവം: തീപിടിത്തം ആകസ്മികമല്ല, ദുരൂഹതയുണ്ടെന്ന് പോലീസ്

തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്

ഒട്ടാവ: കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിൽ മൂന്നംഗ ഇന്ത്യൻ കുടുംബം മരിച്ച സംഭവത്തിൽ ദുരുഹതയുണ്ടെന്ന് പോലീസ്. വീടിന് തീപിടിച്ചാണ് ഇന്ത്യൻ വംശജരായ ദമ്പതികളും കൗമാരക്കാരിയായ മകളും മരിച്ചത്. എന്നാൽ, തീപിടുത്തം ആകസ്മികമല്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും, എന്തെങ്കിലും വിവരങ്ങളോ പ്രസക്തമായ വീഡിയോകളോ കൈവശമുള്ള വ്യക്തികൾ അന്വേഷണസംഘവുമായി സഹകരിക്കണമെന്നും പോലീസ് വ്യക്തമാക്കി.

രാജീവ് വരിക്കോ (51), ഭാര്യ ശിൽപ കോഥ (47), മകൾ മഹെക് വാരിക്കോ (16) എന്നിവരാണ് തീപിടുത്തത്തിൽ മരിച്ചത്. കാനഡയിലെ ബ്രാംപ്ടണിലെ വാന്‍ കിര്‍ക്ക് ഡ്രൈവിലുമുള്ള വസതിയില്‍ നിന്നാണ് കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരിച്ച രാജീവ് ടൊറന്റോ പൊലീസില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും 2016-ലാണ് അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചതെന്നും അന്വേഷണ സംഘം അറിയിച്ചു.

Also Read: കോഴിക്കോട് പുഴയിലെ പാറക്കെട്ടിനടിയിൽ ആദിവാസി യുവതിയുടെ അഴുകിയ മൃതദേഹം

shortlink

Related Articles

Post Your Comments

Related Articles


Back to top button