Latest NewsKeralaNews

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് വിവിധ പദ്ധതികള്‍ക്ക് പണം വാരിക്കോരി അനുവദിച്ച് പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പ് വിവിധ പദ്ധതികള്‍ക്ക് പണം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ലൈഫ് മിഷന് 130 കോടി രൂപയും വിരമിച്ച ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിക  അനുവദിച്ചതായും ധനവകുപ്പ് ഉത്തരവ് പുറത്തിറക്കി.

Read Also: അനുവിന്റെ ദുരൂഹമരണം കൊലപാതകമെന്ന് നിഗമനം, ചുവന്ന ബൈക്കില്‍ സഞ്ചരിച്ചയാളെ കേന്ദ്രീകരിച്ച് അന്വേഷണം

ഇന്ന് രാവിലെ റബര്‍ സബ്‌സിഡി 180 ആക്കി വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ബജറ്റ് പ്രഖ്യാപനം ഉത്തരവായി ഇറക്കി. ഏപ്രില്‍ 1 മുതലാണ് സബ്‌സിഡി പ്രാബല്യത്തില്‍ വരിക. റബര്‍ ബോര്‍ഡ് അംഗീകരിച്ച മുഴുവന്‍ പേര്‍ക്കും സബ്‌സിയുണ്ട്. ആകെ സബ്‌സിഡി നല്‍കാനായി 24.48 കോടി രൂപ അനുവദിച്ചു. ഇതിന് പുറമേയാണ് സര്‍വീസ് പെന്‍ഷന്‍ കുടിശികയുടെ മൂന്നാം ഗഡു അനുവദിക്കാനുള്ള തുക കൂടി നല്‍കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button