KeralaLatest NewsNews

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കോട്ടയത്ത് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ഇടുക്കിയില്‍ സംഗീത വിശ്വനാഥും മത്സരിക്കും.

Read Also: വോട്ടർ പട്ടികയിലെ പേരും മണ്ഡലവും പരിശോധിക്കണോ? ചെയ്യേണ്ടത് ഇത്രമാത്രം

പാര്‍ട്ടി അദ്ധ്യക്ഷന്‍ വാര്‍ത്താസമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന നാല് ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെയും ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

കോട്ടയത്ത് വിജയം സുനിശ്ചിതമാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു. റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കോട്ടയത്ത് നിന്നും എന്‍ഡിഎ എംപിയുണ്ടാകണം. കര്‍ഷകര്‍ക്ക് കൈത്താങ്ങാകാന്‍ നരേന്ദ്ര മോദി സര്‍ക്കാരിന് മാത്രമേ കഴിയൂ. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കോട്ടയത്ത് എന്‍ഡിഎ എംപിയുണ്ടായാല്‍ റബ്ബറിന് അടിസ്ഥാന വിലയായി 250 രൂപ നിശ്ചയിക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും ബിജെപി ദേശീയ നേതൃത്വവും തനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും കോട്ടയത്ത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിക്കൊണ്ട് തുഷാര്‍ വെള്ളാപ്പള്ളി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

ചാലക്കുടിയില്‍ നിന്ന് കെ.എ. ഉണ്ണികൃഷ്ണനും മാവേലിക്കരയില്‍ നിന്ന് ബൈജു കലാശാലയും ജനവിധി തേടുമെന്ന് നേരത്തെ ബിഡിജെഎസ് നേതൃത്വം പ്രഖ്യാപിച്ചിരുന്നു. പുതിയ സ്ഥാനാര്‍ത്ഥികളെക്കൂടി അറിയിച്ചതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 16 സ്ഥാനാര്‍ത്ഥികളെയും എന്‍ഡിഎ പ്രഖ്യാപിച്ച് കഴിഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button