ന്യൂഡൽഹി: നാലാംഘട്ട ഡൽഹി മെട്രോയുടെ രണ്ട് ഇടനാഴികൾക്ക് കൂടി തറക്കല്ലിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തറക്കല്ലിടൽ കർമ്മം നിർവഹിച്ചത്. ലജ്പത് നഗർ-സാകേത് ജി ബ്ലോക്ക്, ഇന്റർലോക്ക്-ഇന്ദ്രപ്രസ്ഥ എന്നീ പേരുകളിലായിരിക്കും ഇടനാഴികൾ അറിയപ്പെടുക. രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് രണ്ട് ഇടനാഴികൾ കൂടി യാഥാർത്ഥ്യമാക്കുന്നത്. ഇതോടെ, ഡൽഹിയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിൽ പുതിയ രണ്ട് ഇടനാഴികൾ വലിയ പങ്കുവഹിക്കുന്നതാണ്. 2026 ഓടെ രണ്ട് ഇടനാഴികളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
20 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ഇടനാഴികൾ 8,399 കോടി രൂപ ചെലവിലാണ് നിർമ്മിക്കുക. ലജ്പത് നഗർ-സാകേത് ജി ബ്ലോക്കിന് 8 കിലോമീറ്റർ നീളം ഉണ്ടായിരിക്കുന്നതാണ്. ഇതിൽ എട്ട് സ്റ്റേഷനുകളാണ് ഉൾക്കൊള്ളിക്കുക. അതേസമയം, 12 കിലോമീറ്ററിധികമുളള ഇന്റർലോക്ക് -ഇന്ദ്രപ്രസ്ഥ ഇടനാഴിയിൽ ഭൂരിഭാഗവും ഭൂഗർഭ ലൈനുകളാണ്. ഇവയിൽ 10 സ്റ്റേഷനുകളാണ് ഉൾക്കൊള്ളിക്കുക. ഹരിയാനയിലെ ബഹദൂർഗന്ധിലേക്കുള്ള കണക്ടിവിറ്റി വർദ്ധിപ്പിക്കാൻ ഈ ഇടനാഴി സഹായിക്കുമെന്നതാണ് പ്രധാന പ്രത്യേകത.
Also Read: വീടിനുള്ളിൽ ദൈവങ്ങളുടെ ചിത്രങ്ങൾ വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Post Your Comments