MollywoodLatest NewsKeralaNewsEntertainment

എല്ലാം നല്ലതിനാണ്, മുകേഷുമായുള്ള വേർപിരിയലിനെക്കുറിച്ച് മേതിൽ ദേവിക

ഞാൻ നോ എന്ന് പറഞ്ഞാല്‍ അതില്‍ സത്യമില്ല

മേതില്‍ ദേവികയു‌ടെയും മുകേഷിന്റെയും സ്വകാര്യ ജീവിതം വാർത്തകളിൽ നിറഞ്ഞ ഒന്നായിരുന്നു. 2013 ല്‍ വിവാഹിതരായ ഇവർ 2021 ല്‍ വേർപിരിഞ്ഞു. രാജീവുമായുള്ള ആദ്യ വിവാഹ ബന്ധം വേർപെടുത്തിയതിനെക്കുറിച്ചും, മുകേഷുമായുണ്ടായ പ്രശ്നങ്ങളെക്കുറിച്ചും മറുനാടൻ മലയാളിക്ക് നല്‍കിയ അഭിമുഖത്തിൽ തുറന്ന് സംസാരിക്കുകയാണ് മേതില്‍ ദേവികയിപ്പോള്‍.

വളരെ പുരുഷാധിപത്യപരവും സാഡിസ്റ്റിക്കുമായ സമീപനമാണ് മുകേഷില്‍ നിന്നുണ്ടായതെന്ന അറിയാൻ കഴിഞ്ഞു. അത് സത്യമാണോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഇത് കേട്ട് കുറച്ച്‌ നിമിഷം നിശബ്ദയായിരുന്ന മേതില്‍ ദേവിക കട്ട് എന്ന് പറഞ്ഞു. ഞാൻ നോ എന്ന് പറഞ്ഞാല്‍ അതില്‍ സത്യമില്ല. യെസ് എന്ന് പറഞ്ഞാലും അതൊക്കെ നമ്മള്‍ നില്‍ക്കുന്നത് പോലെയിരിക്കുമെന്നും മേതില്‍ ദേവിക മറുപടി നല്‍കി.

read also: ‘കടുവയുടെ വായിലായിരുന്നു എന്റെ തല’: മരണത്തെ മുഖാമുഖം കണ്ട കഥ പറഞ്ഞ് അങ്കിത്

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘പലപ്പോഴും ആള്‍ക്കാർ വിചാരിക്കുന്നത് എഴുത്തുകാരൻ രാജീവ് നായരാണ് തന്റെ മുൻ ഭർത്താവെന്നാണ്. എന്നാല്‍ അദ്ദേഹമല്ല. അദ്ദേഹം വേറെ പ്രൊഫഷനാണ് സോഷ്യല്‍ മീഡിയയിലേ ഇല്ല. പിരിയുമ്പോള്‍ പോലും ഐക്യം ഉണ്ടാകണം. കുട്ടിയുടെ കാര്യത്തില്‍ അങ്ങനെയൊന്നും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. ഞാനാണ് അമ്മ. അമ്മയുടെ കൂടെ തന്നെയാണല്ലോ കുറേക്കാലം കുട്ടി. ഇപ്പോള്‍ ദേവാംഗ് ബാംഗ്ലൂരില്‍ പഠിക്കുന്നു. വീക്കെന്റില്‍ അച്ഛനെ കാണും. അതുമൊരു അനുഗ്രഹമാണ്.

മുകേഷുമായുള്ള രണ്ടാം വിവാഹം വേണ്ടെന്ന് തോന്നിയിട്ടില്ല. എല്ലാം നല്ലതിനാണ്. വഴക്കിടാതിരിക്കലാണ് തന്റെ വഴി. അതേസമയം ശണ്ഠ ചെയ്യേണ്ടിട‌ത്ത് ചെയ്യാനറിയാം. പാവമേയല്ല. ശാന്തത എല്ലായിടത്തും എപ്പോഴും കാണിക്കേണ്ടതില്ല. നമുക്ക് നമ്മളോട് ഒരു ഉത്തരവാദിത്വം ഉണ്ട്. പ്രൊഫഷണലി ആയാലും വീട്ടിലായാലും കുട്ടികളുടെ അടുത്തായാലും നമ്മളോട് നമ്മള്‍ കാണിക്കേണ്ട ഉത്തരവാദിത്വമുണ്ട്. കലാകാരി എന്ന നിലയിലുള്ള സ്വാതന്ത്ര്യമായിരിക്കണം വ്യക്തി ജീവിതത്തെ ബാധിച്ചു. ചെറുപ്പത്തിലേ ഞാൻ പ്രോഗ്രസീവാണ്. ‘- താരം വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button