KeralaLatest NewsNews

കേരളത്തിൽ വമ്പൻ ഹിറ്റായി കെ-റൈസ്! ആദ്യഘട്ടത്തിൽ പർച്ചേസ് ചെയ്തത് 2000 മെട്രിക് ടൺ അരിയെന്ന് മന്ത്രി

ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകൾ നൽകിയേക്കും

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സപ്ലൈകോ വഴി ശബരി കെ-റൈസ് ബ്രാൻഡിൽ വിപണിയിൽ എത്തിക്കുന്ന അരിയുടെ വിതരണം പുരോഗമിക്കുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, സപ്ലൈകോ ഔട്ട്‌ലെറ്റുകൾ വഴി 39,053 റേഷൻ കാർഡ് ഉടമകളാണ് ശബരി കെ-റൈസ് വാങ്ങിയിരിക്കുന്നത്. ഇതുവരെ 195 ടൺ അരി വിതരണം ചെയ്തിട്ടുണ്ട്. ആദ്യ ഘട്ട വിപണനത്തിനായി 2000 മെട്രിക് അരിയാണ് പർച്ചേസ് ചെയ്തിട്ടുള്ളത്. ഇതിൽ 1,100 മെട്രിക് ടൺ സപ്ലൈകോയുടെ 56 ഡിപ്പോകളിൽ എത്തിയിട്ടുണ്ട്. ശനിയാഴ്ചക്കുള്ളിൽ മുഴുവൻ അരിയും വിതരണത്തിനായി ലഭ്യമാകുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. സപ്ലൈകോയുടെ 1600-ലധികം വിൽപ്പനശാലകളിലൂടെയാണ് ശബരി കെ-റൈസ് വിതരണം ചെയ്യുന്നത്.

സപ്ലൈകോയുടെ 70 ശതമാനം ഔട്ട്‌ലെറ്റുകളിൽ ഇതിനോടകം ശബരി കെ-റൈസിന്റെ വിതരണം ആരംഭിച്ചിട്ടുണ്ട്. അരിക്ക് പുറമേ, മറ്റു സബ്സിഡി ഉൽപ്പന്നങ്ങളും ഉടൻ തന്നെ സപ്ലൈകോ വിൽപ്പനശാലകളിൽ എത്തിക്കുന്നതാണ്. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകൾ നൽകിയേക്കും. നിലവിൽ, ‘സപ്ലൈകോ ഗോൾഡൻ ഓഫർ’ എന്ന പേരിൽ പ്രത്യേക സ്കീം ആവിഷ്കരിച്ചിട്ടുണ്ട്. ഈ സ്ക്രീം പ്രകാരം, വെള്ളക്കടല, ഉലുവ, ഗ്രീൻപീസ്, കടുക്, പിരിയൻ മുളക് തുടങ്ങിയ 15 ഇനം ഉൽപ്പന്നങ്ങൾക്ക് പൊതുവിപണിയെക്കാൾ 15 ശതമാനം മുതൽ 30 ശതമാനം വരെ വിലക്കുറവ് ലഭിക്കുന്നതാണ്.

Also Read: എൻഡിഎ പ്രചാരണത്തിന് ഊർജമേകാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പത്തനംതിട്ടയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button