
കൊച്ചി: ആലുവയിൽ അതിഥി തൊഴിലാളിയുടെ മകളായ സ്കൂൾ വിദ്യാത്ഥിനിയെ കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ അസം സ്വദേശിനി സൽമ ബീഗത്തെയാണ് തിങ്കളാഴ്ച മുതൽ കാണാതായത്. പെൺകുട്ടിക്ക് 18 വയസായെന്ന് കുടുംബവും പൊലീസും അറിയിച്ചു.
തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി ബസിൽ കയറി പോവുകയായിരുന്നു എന്ന് അമ്മ പറഞ്ഞു. തിരിച്ചു വരാതായതോടെ ചൊവ്വാഴ്ചയാണ് പൊലീസിന് പരാതി നൽകിയത്. ഒരു തവണ പരിചയമില്ലാത്ത നമ്പറിൽ നിന്ന് ഫോൺ വിളിച്ചിരുന്നു എന്നും നമ്പർ പൊലീസിന് കൈമാറിയതായും അമ്മ അറിയിച്ചു. മുട്ടം തൈക്കാവിനടുത്ത് ഏറെകാലമായി വാടകയ്ക്ക് താമസിക്കുകയാണ് പെൺകുട്ടിയുടെ കുടുംബം.
Post Your Comments