Latest NewsNewsIndia

പ്രാദേശിക ഉൽപ്പന്നങ്ങൾക്കുള്ള വിപണി ഒരുങ്ങുന്നു, ‘യൂണിറ്റി’ മാളിന് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

മൂലധന നിക്ഷേപത്തിനായി ഓരോ സംസ്ഥാനങ്ങൾക്കും പ്രത്യേക പലിശ നിരക്കിൽ വായ്പ ലഭ്യമാക്കുന്നതാണ്

പ്രാദേശിക ഉൽപ്പന്നങ്ങൾ വിൽക്കാൻ ഒരു വിപണി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആവിഷ്കരിച്ച യൂണിറ്റി മാളിന് തറക്കല്ലിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസ് വഴിയാണ് മാളിന്റെ തറക്കല്ലിടൽ കർമ്മം നിർവഹിച്ചത്. മഹാരാഷ്ട്രയിലെ ഉൽവെയിലാണ് ആദ്യ മാൾ നിർമ്മിക്കുക. രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും യൂണിറ്റി മാൾ നിർമ്മിക്കുന്നതാണ്. കരകൗശല തൊഴിലാളികൾ, നെയ്ത്തുകാർ, ചെറുകിട സംരംഭകർ, വനിതാ സ്വയം സഹായ സംഘങ്ങൾ, ക്ഷീര കർഷകർ എന്നിവർക്ക് പ്രാദേശികമായി നിർമ്മിക്കുന്ന വസ്തുക്കൾ യൂണിറ്റ് മാൾ വഴി വിൽക്കാൻ സാധിക്കും.

മൂലധന നിക്ഷേപത്തിനായി ഓരോ സംസ്ഥാനങ്ങൾക്കും പ്രത്യേക പലിശ നിരക്കിൽ വായ്പ ലഭ്യമാക്കുന്നതാണ്. രാജ്യത്തുടനീളമുള്ള യൂണിറ്റിയും മാളുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാർ 5000 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. സംസ്ഥാനങ്ങൾക്ക് ഏറ്റവും കുറഞ്ഞത് 100 കോടി രൂപയെങ്കിലും ഇൻസെന്റീവ് ലഭിക്കുന്നതാണ്. ‘കേന്ദ്ര സർക്കാർ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ആസൂത്രണം ചെയ്തിട്ടുള്ള യൂണിറ്റി മാളിന്റെ വികസനത്തിനായി ഉൽവെയെ തിരഞ്ഞെടുത്തതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്’ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു.

Also Read: സിനിമാ പ്രവർത്തകർക്ക് പകുതി വിലയ്ക്ക് ടൂ വീലറുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button