Latest NewsKeralaNews

മന്ത്രിയുടെ നിർദ്ദേശം: എല്ലാ കെഎസ്ആർടിസി ബസുകളിലും വയറിംഗ് സംബന്ധമായ വിശദ പരിശോധനകൾ നടത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കെഎസ്ആർടിസി ബസുകളിലും വയറിംഗ് സംബന്ധമായ വിശദ പരിശോധനകൾ നടത്തിയതായി അറിയിച്ച് കെഎസ്ആർടിസി. കായംകുളത്ത് കെഎസ്ആർടിസിയുടെ വെസ്റ്റ് ബ്യൂൾ ബസ്സിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്നാണ് ഗണേഷ് കുമാർ ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

എല്ലാ ബസുകളും ഗ്യാരേജിൽ കയറ്റി വയറിംഗ് സംബന്ധമായ പരിശോധനകളും അനുബന്ധ പരിശോധനകളും നടത്തിയെന്നാണ് കെഎസ്ആർടിസി വ്യക്തമാക്കിയത്. മന്ത്രിയുടെ നിർദ്ദേശാനുസരണം വിവിധ ഡിപ്പോകളിൽ കെഎസ്ആർടിസി ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും ബസ്സുകളുടെ ബ്രേക്ക്, ന്യൂമാറ്റിക് ഡോർ എന്നിവിടങ്ങളിൽ എയർ ലീക്ക് ഉണ്ടാകുന്നതായി കണ്ടുപിടിക്കുകയും ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തിൽ 5576 ബസുകൾ പരിശോധിച്ചതിൽ 1366 ബസ്സുകൾക്ക് വിവിധ തരത്തിലുള്ള എയർ ലീക്ക് സംബന്ധമായ തകരാറുകൾ റിപ്പോർട്ട് ചെയ്യുകയും അതിൽ 819 ബസുകളുടെ എയർ ലീക്ക് പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. ബാക്കിയുള്ള ബസുകളുടെ എയർ ലീക്ക് സംബന്ധമായ തകരാറുകൾ മാർച്ച് 31നുളളിൽ പരിഹരിക്കുന്നതിന് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button