KeralaLatest NewsNews

സംസ്ഥാനത്തെ സഹകരണ മേഖലയിലെ നിക്ഷേപ പലിശ നിരക്കിൽ മാറ്റം, പുതുക്കിയ വർദ്ധനവ് പ്രാബല്യത്തിൽ

പ്രാഥമിക സഹകരണ ബാങ്കുകളിലെ മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്ക് പരമാവധി 8.75 ശതമാനം വരെ പലിശ ലഭിക്കുന്നതാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് സഹകരണ മേഖലയിലെ നിക്ഷേപ പലിശ നിരക്കുകൾ പുതുക്കി നിശ്ചയിച്ചു. സഹകരണ മന്ത്രി വി.എൻ വാസവന്റെ അധ്യക്ഷതയിൽ ചേർന്ന പലിശ നിർണ്ണയം സംബന്ധിച്ച ഉന്നതതല യോഗത്തിലാണ് നിരക്കുകൾ പുതുക്കി നിശ്ചയിച്ചത്. പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിലായിട്ടുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങളിലെ സ്ഥിരനിക്ഷേപ പലിശ നിരക്കിലാണ് മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്. അതേസമയം, കറന്റ് അക്കൗണ്ടുകളുടെയും സേവിംഗ്സ് അക്കൗണ്ടുകളുടെയും പലിശ നിരക്കിൽ മാറ്റം ഉണ്ടായിരിക്കുകയില്ല.

പ്രാഥമിക സഹകരണ ബാങ്കുകളിലെ മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്ക് പരമാവധി 8.75 ശതമാനം വരെ പലിശ ലഭിക്കുന്നതാണ്. കേരള ബാങ്കിലെ രണ്ട് വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങളുടെയും അതിനുമുകളിൽ സ്ഥിരനിക്ഷേപങ്ങളുടെയും മാറ്റം വരുത്തിയിട്ടില്ല. അതേസമയം, നിക്ഷേപസമാഹരണ കാലത്തെ നിക്ഷേപങ്ങൾക്ക് ആ സമയത്ത് നൽകിയിരുന്ന പലിശ തുടർന്നും ലഭിക്കുന്നതാണ്.

പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്

  • 15 ദിവസം മുതല്‍ 45 ദിവസം വരെ 6 ശതമാനം
  • 46 ദിവസം മുതല്‍ 90 ദിവസം വരെ 6.50 ശതമാനം
  • 91 ദിവസം മുതല്‍ 179 ദിവസം വരെ 7.25 ശതമാനം
  • 180 ദിവസം മുതല്‍ 364 ദിവസം വരെ 7.50 ശതമാനം
  • ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ 8.25 ശതമാനം
  • രണ്ടു വര്‍ഷത്തില്‍ കൂടുതലുള്ളവയക്ക് 8 ശതമാനം

(മുതിര്‍ന്ന പൗരന്‍മാരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 50 ശതമാനം കൂടുതൽ പലിശ  ലഭിക്കും)

Also Read: മുരിങ്ങൂർ പാലത്തിനടിയിൽ അസ്ഥികൂടം; കണ്ടെത്തിയത് മുറിച്ചിട്ട മരങ്ങൾ നീക്കുന്നതിനിടെ, കാണാതായവരെ കുറിച്ച് അന്വേഷിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button