Latest NewsNewsIndia

പൗരത്വ നിയമം: സംശയനിവാരണത്തിനായി ഹെൽപ്പ് ലൈൻ നമ്പർ ഉടൻ പുറത്തിറക്കാനൊരുങ്ങി കേന്ദ്രസർക്കാർ

മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള 6 മതന്യൂനപക്ഷങ്ങളിലുള്ള ജനതയ്ക്കാണ് പൗരത്വ ഭേദഗതി ബാധകമാകുക

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമപ്രകാരമുള്ള രജിസ്ട്രേഷനുകളുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് ഹെൽപ്പ് ലൈൻ നമ്പർ പുറത്തിറക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ച് ജനങ്ങൾക്ക് സംശയങ്ങൾ ദൂരീകരിക്കാവുന്നതാണ്. രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയാണ് ഹെൽപ്പ് ലൈൻ നമ്പറിന്റെ സേവനങ്ങൾ ലഭ്യമാകുക.

മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള 6 മതന്യൂനപക്ഷങ്ങളിലുള്ള ജനതയ്ക്കാണ് പൗരത്വ ഭേദഗതി ബാധകമാകുക. അതേസമയം, ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിന്റെ നിലവിലുള്ള പൗരത്വത്തെ ഈ നിയമം ബാധിക്കുകയില്ല. സിഎഎ സംബന്ധിച്ച് നിരവധി തെറ്റിദ്ധാരണകൾ പ്രചരിക്കുന്നുണ്ടെന്നും ആരുടേയും പൗരത്വം എടുത്തുകളയുന്നതല്ല നിയമമെന്നും നേരത്തെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഏതൊരു മതത്തിൽപ്പെട്ടയാൾക്കും ഇന്ത്യയിൽ പൗരത്വത്തിനായി അപേക്ഷിക്കാവുന്നതാണ്. ഭാരതത്തിലേക്ക് കുടിയേറിയ മുസ്ലീം ജനതയ്‌ക്ക് സാഭ്വാവികമായിട്ടുള്ള രീതിയിലൂടെ പൗരത്വത്തിനായി അപേക്ഷിക്കുകയും ചെയ്യാമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.

Also Read: ‘മഹിളാ ന്യായ്’ ഗ്യാരന്റി പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി:വനിതകള്‍ക്ക് ജോലിയില്‍ 50% സംവരണം,പ്രതിവര്‍ഷം 1 ലക്ഷം രൂപ ധനസഹായം

shortlink

Related Articles

Post Your Comments

Related Articles


Back to top button