Latest NewsNewsIndia

ബംഗളൂരു കഫേ സ്‌ഫോടനം, പ്രതിയെന്ന് സംശയിക്കുന്നയാളെ പിടികൂടി : എന്‍ഐഎയുടെ പിടിയിലായത് സബീര്‍ എന്ന യുവാവ്

ബെംഗളുരു: കഫേയിലെ സ്‌ഫോടനത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ എന്‍ ഐ എ പിടികൂടി. കര്‍ണാടകയിലെ ബെല്ലാരിയില്‍ നിന്നാണ് സബീര്‍ എന്നയാളെ പിടികൂടിയത്. ഇയാളുടെ യാത്ര രേഖകള്‍ പരിശോധിച്ചാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് മാര്‍ച്ച് രണ്ടിന് നാല് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ധാര്‍വാഡ്, ഹുബ്ബള്ളി, ബെംഗളുരു എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

Read Also: കശ്മീരിൽ നിന്ന് റഷ്യയിലേക്ക്! കുപ്‌വാരയിലെ അതിനിഗൂഢമായ ഗുഹകൾ

ബെംഗളൂരുവിലെ ഏറ്റവും പ്രശസ്തമായ ഫുഡ് ജോയിന്റുകളില്‍ ഒന്നാണ് രാമേശ്വരം കഫേ. മാര്‍ച്ച് രണ്ടിനാണ് ഇവിടെ സ്‌ഫോടനമുണ്ടായത്. ശക്തി കുറഞ്ഞ ഐഇഡിയാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചെന്നാണ് പൊലീസ് പറഞ്ഞത്. 2022-ല്‍ മംഗളുരുവിലുണ്ടായ സ്‌ഫോടനവുമായി ഇതിന് ബന്ധമുണ്ടോയെന്ന് പരിശോധിക്കുകയാണ് എന്‍ ഐ എ.

രാമേശ്വരം കഫേയിലേക്ക് കയറി വന്ന, 10 എന്നെഴുതിയ വെള്ള തൊപ്പി ധരിച്ച, കണ്ണട വെച്ച ആളാണ് ശുചിമുറിയുടെ പുറത്ത് ബാഗ് ഉപേക്ഷിച്ചതെന്ന് സ്ഥിരീകരിച്ചു. റവ ഇഡലി ഓര്‍ഡര്‍ ചെയ്ത് അത് കഴിക്കാതെ വാഷ് ഏരിയയില്‍ ബാഗ് വച്ച് കടന്ന് കളഞ്ഞ പ്രതിക്ക് 30 മുതല്‍ 35 വയസ്സ് വരെ പ്രായമുണ്ടെന്നാണ് അന്വേഷണ സംഘം നല്‍കിയ വിവരം. ഇയാളെയാണോ എന്‍ഐഎ പിടികൂടിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button