മുംബൈ: കാറിൽ യാത്ര ചെയ്യുമ്പോൾ നിർബന്ധമായും സീറ്റ് ബെൽറ്റ് ഇടേണ്ടതുണ്ട്. ഇപ്പോഴിതാ കാറിന്റെ പിൻ സിറ്റിൽ ഇരിക്കുന്നവർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി പിന്നിലെ സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ മുന്നറിയിപ്പ് അലാറം നൽകുന്ന സംവിധാനം കാറുകളിൽ ഘടിപ്പിക്കാനാണ് തീരുമാനം. ഗതാഗത മന്ത്രാലയം ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറക്കിയേക്കുമെന്നാണ് സൂചന.
കാറുകളിൽ ഇത്തരം അലാറം ഘടിപ്പിക്കാൻ നിർമ്മാണ കമ്പനികൾക്ക് ആറ് മാസത്തെ സമയമാണ് അനുവദിക്കുക. നിലവിൽ, മുൻ സീറ്റുകളിലെ സീറ്റ് ബെൽറ്റ് ഇല്ലെങ്കിൽ മാത്രമേ അലാറം പ്രവർത്തിക്കുകയുള്ളൂ. പുതിയ മാറ്റം പ്രാബല്യത്തിലാകുന്നതോടെ കാറിൽ സഞ്ചരിക്കുന്ന മുഴുവൻ ആളുകളും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിക്കേണ്ടിവരും.
ടാറ്റ സൺസ് ചെയർമാൻ സൈറസ് മിസ്ത്രിയുടെ മരണത്തിന് പിന്നാലെയാണ് പിൻസീറ്റിലും സീറ്റ് ബെൽറ്റ് ഉറപ്പാക്കാൻ നിർദ്ദേശമുണ്ടായത്. മൂന്ന് ബെൽറ്റ് പോയിന്റുകളും ആറ് എയർബാഗുകളും ഉറപ്പാക്കാനായിരുന്നു നിർദ്ദേശം. നിലവിൽ, പിന്നിലെ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 1000 രൂപയാണ് പിഴ. എങ്കിലും പരിശോധിക്കുകയോ പിഴ ചുമത്തുകയോ ചെയ്യാറില്ല.
Post Your Comments