അഹമ്മദാബാദ്: രാജ്യത്തെ 10 പുതിയ വന്ദേഭാരത് ട്രെയിനുകളുടെ ഫ്ളാഗ് ഓഫ് നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദ്-മുംബൈ സെന്‍ട്രല്‍, സെക്കന്തരാബാദ്-വിശാഖപട്ടണം, മൈസൂരു-ഡോ എംജിആര്‍ സെന്‍ട്രല്‍, പട്‌ന-ലക്‌നൗ, ന്യൂ ജല്‍പായ്ഗുരി-പാറ്റ്‌ന, പുരി-വിശാഖപട്ടണം, ലക്‌നൗ-ഡെറാഡൂണ്‍, കലബുറഗി-ബെംഗളൂരു, റാഞ്ചി-വാരണാസി, ഖജുരാഹോ- ഡല്‍ഹി എന്നീ 10 പുതിയ വന്ദേഭാരത് ട്രെയിനുകളുടെ ഫ്ളാഗ് ഓഫാണ് അഹമ്മദാബാദില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചത്.
നാല് വന്ദേ ഭാരത് എക്സ്പ്രസുകളുടെ സര്‍വീസും 85,000 കോടിയുടെ റെയില്‍വേ വികസന പദ്ധതികളുടെ തറക്കല്ലിടല്‍ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. അഹമ്മദാബാദ്-ജാംനഗര്‍ വന്ദേ ഭാരത് എക്സ്പ്രസ് ദ്വാരക വരെയും അജ്മീര്‍-ഡല്‍ഹി സരായ് രോഹില്ല വന്ദേ ഭാരത് എക്സ്പ്രസ് ചണ്ഡീഗഡ് വരെയും ഗൊരഖ്പൂര്‍-ലക്‌നൗ വന്ദേ ഭാരത് പ്രയാഗ്രാജ് വരെയും തിരുവനന്തപുരം-കാസര്‍കോട് വന്ദേ ഭാരത് മംഗലാപുരം വരെയുമാണ് സര്‍വീസ് നീട്ടിയത്. തിരുപ്പതി- കൊല്ലം- തിരുപ്പതി എക്സ്പ്രസിന്റെ ഫ്ളാഗ് ഓഫും അദ്ദേഹം നിര്‍വഹിച്ചു. 24 സംസ്ഥാനങ്ങളിലെ 256 ജില്ലകളിലൂടെ ആകെ 41 വന്ദേ ഭാരത് ട്രെയിനുകളാണ് നിലവില്‍ രാജ്യത്ത് സര്‍വീസ് നടത്തുന്നത്.
Post Your Comments